ക്വിറ്റോ|
aparna shaji|
Last Modified ഞായര്‍, 24 ഏപ്രില്‍ 2016 (15:48 IST)
ഇക്വഡോർ തീരമേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 650 ആയി ഉയര്‍ന്നു. 12500ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 130 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും വാഹനങ്ങളും തകർന്നു. നാശനഷ്ട്ങ്ങൾ ഒരുപാടെന്ന് വൃത്തങ്ങൾ പറയുന്നു. ഭൂകമ്പത്തിന് എഴുനൂറിലധികം തുടര്‍ചലനങ്ങളും ഉണ്ടായിരുന്നു.
അതേസമയം, തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിനടിയിൽ അകപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂകമ്പത്തിൽ വ്യാപാര സ്ഥാപനങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി, ടെലിഫോൺ സംവിധാനങ്ങളും തടസ്സപ്പെട്ടു.
പെസഫിക് സുമാനി വാണിങ് സെന്റര്‍ പ്രാദേശിക സുനാമി മുന്നറിയിപ്പ് നല്‍കി. തലസ്ഥാന നഗരമായ ക്വിറ്റോയിൽ 40 സെക്കൻഡോളം ഭൂചലനം നീണ്ടുനിന്നു. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 18,000 ത്തോളം പേർ ദുരിതാശ്വാസകേന്ദ്രത്തിലാണ്. ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ദുരന്തത്തെ തുടര്‍ന്ന് കൊറിയ ഇക്വഡോറിന് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം