ശ്രീനു എസ്|
Last Modified ശനി, 13 ഫെബ്രുവരി 2021 (10:33 IST)
ഇന്ത്യ 2000 മെട്രിക് ടണ്‍ അരി സിറിയക്ക് നല്‍കി. മിഡില്‍ ഈസ്റ്റ് രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇന്ത്യ അരി നല്‍കിയത്. ഇതില്‍ 1000 മെട്രിക് ടണ്‍ അരി ഇന്ത്യന്‍ അംബാസിഡര്‍ ഹിഫ്‌സൂര്‍ റഹ്മാന്‍ സിറിയന്‍ അധികൃതര്‍ക്ക് കൈമാറിയതായി വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
1000 മെട്രിക് ടണ്‍ അരി ഫെബ്രുവരി 18ന് സിറിയയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിറിയയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇന്ത്യ അരി അയക്കുന്നത്. ഇന്ത്യയും സിറിയയും തമ്മില്‍ ചരിത്രപരമായി തന്നെ അടുത്ത സൗഹൃദം ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.