ചരിത്രത്തിമെഴുതി; മാര്‍പാപ്പ ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി

ഫ്രാന്‍സിസ് മാര്‍പാപ്പ , ഫിദല്‍ കാസ്ട്രോ , റൗള്‍ കാസ്‌ട്രോ , ക്യൂബ
വത്തിക്കാന്‍ സിറ്റി| jibin| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (09:31 IST)
അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയി ക്യൂബയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തി. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയതിന് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബന്‍ വിപ്ലവ നായകനെ കണ്ട് സംസാരിച്ചത്.


നാല്‍പ്പത് മിനിറ്റോളം നീണ്ടു നിന്ന മാര്‍പാപ്പ ഫിദല്‍ കാസ്ട്രോ കൂടിക്കാഴ്ചയില്‍ സമകാലിക പ്രശ്നങ്ങളും മതപരമായ കാര്യങ്ങളും ചര്‍ച്ചാ വിഷയമായി. രണ്ട് ആത്മീയ പുസ്തകങ്ങള്‍ മാര്‍പ്പാപ്പ കാസ്ട്രോക്ക് കൈമാറിയപ്പോള്‍ ഫിദലും മതവും എന്ന പുസ്തകമാണ് മുന്‍ ക്യൂബന്‍ പ്രസിഡന്‍റ് തിരിച്ച് നല്‍കിയത്. ഫിദല്‍ കാസ്‌ട്രോയുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടു.

നേരത്തേ വിപ്ലവ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ ആയിരങ്ങളാണ് മാര്‍പാപ്പയെ കേള്‍ക്കാനെത്തിയത്. കത്തോലിക്കാ വിശ്വാസിയല്ലാത്ത പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും സന്നിഹിതനായിരുന്നു. മതസ്വാതന്ത്ര്യത്തിനും പള്ളിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമാണ് മാര്‍പാപ്പ തന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്. ക്യൂബയുടെ മാതൃഭാഷയായ സ്പാനിഷിലായിരുന്നു പ്രസംഗം .

ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തി. മാര്‍പാപ്പ 24ന് അമേരിക്കയിലേക്ക് തിരിക്കും. ക്യൂബയും അമേരിക്കയും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും കാണുന്നത്.

നിലവിലെ പ്രസിഡന്‍റ് റൌള്‍ കാസ്ട്രോയുമായും മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സഭയുടെ ദൌത്യങ്ങള്‍‍ പൂര്‍ത്തിയാക്കാന്‍ ക്യൂബന്‍ സഭക്ക് സ്വാതന്ത്യം നല്‍കണമെന്ന് റൌള്‍ ‍ കാസ്ട്രോയോട് പോപ്പ് ആവശ്യപ്പെട്ടു നയതന്ത്ര ബന്ധം പുനസ്ഥാപിച്ച അമേരിക്കയുടെയും ക്യൂബയുടെയും നടപടി ലോകത്തിന് മാതൃകയാണെന്ന് ഹവാനയിലെ പൊതു പരിപാടിക്കിടെ മാര്‍പ്പാപ്പ പറഞ്ഞു.

‘ദയയുടെ ധർമ്മദൂതന് ക്യൂബയിലേക്ക് സ്വാഗതം’ എന്നെഴുതിയ ബാനറുമായിട്ടാണ് ക്യൂബൻ സ്വദേശികൾ പോപ്പിനെ സ്വീകരിച്ചത്. തെരുവുകളിൽ പ്രാർഥനകൾ ചൊല്ലിയും മെഴുകുതിരി കത്തിച്ചും മാർപാപ്പയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേതന്നെ തുടങ്ങിയിരുന്നു. മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് 3500 തടവുകാരെ ക്യൂബ വിട്ടയച്ചിരുന്നു. ഹവാനയ്ക്കു പുറമേ ഹോള്‍ഗുയിന്‍, സാന്റിയാഗോ എന്നീ ക്യൂബന്‍ നഗരങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ക്യൂബന്‍ പര്യടനത്തിനുശേഷം ചൊവ്വാഴ്ച ആന്‍ഡ്രൂസ് വ്യോമസേനാ താവളത്തില്‍ വിമാനമിറങ്ങുന്ന മാര്‍പാപ്പയെ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിക്കും. വൈറ്റ് ഹൗസിൽ ഒബാമയുമായി ചർച്ച, യുഎസ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രസംഗം, യുഎൻ പൊതുസഭയിൽ പ്രസംഗം തുടങ്ങി അതിപ്രധാന പരിപാടികളാണ് യുഎസിൽ മാർപാപ്പയെ കാത്തിരിക്കുന്നത്.


ജോൺ പോൾ രണ്ടാമൻ, ബെനഡിക്ട് പതിനാറാമനും ശേഷം ക്യൂബയിലെത്തുന്ന മൂന്നാമത്തെ പോപ്പാണ് ഫ്രാൻസിസ് മാർപാപ്പ. പോപ്പിന്റെ സന്ദർശനം ക്യൂബയുമായുള്ള കത്തോലിക്കാ സഭയുടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...