ലണ്ടണ്‍|
vishnu|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (17:46 IST)
ലോകത്തിലെ വമ്പന്‍ വിമാനക്കമ്പനികളിലൊന്നാണ് ബ്രിട്ടീഷ് എയര്‍വേസ്. വൃത്തിയിലും കൃത്യതയിലുമുള്ള വെള്ളക്കാരന്റെ എല്ലാ സ്വഭാവങ്ങളിലും കണിശത പുലര്‍ത്തുന്ന ബ്രിട്ടീഷ് എയര്‍വേസ് ഇപ്പോള്‍ ഒരു നാറ്റക്കേസില്‍ ആകെ നാറിയിരിക്കുകയാണ്. മറ്റൊന്നുമല്ല, വൃത്തിയേക്കുറിച്ച് നാഴികയ്ക്ക നാല്‍പ്പത് വട്ടം പറയുന്ന വെള്ളക്കാരന്റെ വിമാനം ദുര്‍ഗന്ധം കാരണം യാത്ര പാതിവഴിയില്‍ നിര്‍ത്തി തിരിച്ചിറക്കേണ്ടിവന്നതാണ് നാണക്കേടിന് കാരണം. കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നാണക്കേടിന് കാരണമാകേണ്ടിവന്നത്.
ലണ്ടണിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ദുബായ് ആയിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കകം വിമാനത്തിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം ഉയരാന്‍ തുടങ്ങി. യാത്രക്കാര്‍ ഛര്‍ദ്ദിക്കാനും ബഹളം വയ്ക്കാനും തിടങ്ങിയതൊടെ വിമാനജീവനക്കാര്‍ ക്ലീനിംഗ് ചെയ്ത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഏതായാലും മാധ്യമങ്ങളുടെ മുന്നില്‍ തലകാണിക്കാതെ കമ്പനിമേധാവികള്‍ മുങ്ങിനടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.