സിയോൾ|
jibin|
Last Modified വെള്ളി, 26 ജനുവരി 2018 (11:40 IST)
ദക്ഷിണ കൊറിയയിലെ ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു. സംഭവത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാല്‍
മരണസംഖ്യ ഉയര്‍ന്നേക്കും. അഗ്നിശമനസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7–30നാണ് സംഭവം. തെക്കന്‍ നഗരമായ മിരിയാംഗിലെ ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട സീജോംഗ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.
ആശുപത്രിയിലെ എമർജൻസി മുറിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.
പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള നഗരമാണ് മിരിയാംഗ്.