വുഹാനിലെ മൂന്ന് ശാസ്ത്രജ്ഞര്‍ അജ്ഞാത രോഗത്തിനു ചികിത്സ തേടിയിരുന്നു, കോവിഡ് വ്യാപനത്തിനു മുന്‍പ്; റിപ്പോര്‍ട്ട്

നെല്‍വിന്‍ വില്‍സണ്‍| Last Modified തിങ്കള്‍, 24 മെയ് 2021 (13:48 IST)

കോവിഡ്-19 മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് ചൈനയിലെ വുഹാനില്‍ മൂന്ന് ശാസ്ത്രജ്ഞര്‍ അജ്ഞാത രോഗത്തിനു ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് ചൈനയില്‍ സ്ഥിരീകരിക്കുന്നതിനു മാസങ്ങള്‍ക്ക് മുന്‍പ്, 2019 നവംബറില്‍ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ അജ്ഞാത രോഗത്തിനു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രോഗബാധിതരായ ഗവേഷകരുടെ എണ്ണം, രോഗബാധയുണ്ടായ സമയം, ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ വിവരങ്ങള്‍, ആശുപത്രിയിലെത്തിയ സന്ദര്‍ശകരുടെ എണ്ണം തുടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

കോവിഡിന്റെ പ്രഭവകേന്ദ്രത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തഘട്ടം അന്വേഷണത്തെക്കുറിച്ച് ആലോചിക്കാനുള്ള യോഗം നടക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇത് ചൈനയെ മുള്‍മുനയില്‍ നിര്‍ത്തുന്നു. എന്നാല്‍, അമേരിക്ക ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

ചൈനയില്‍ നിന്നാണോ കോവിഡ് ഉത്ഭവമുണ്ടായതെന്ന് യുഎസിന് സംശയമുണ്ട്. ഇക്കാര്യം അന്വേഷണ വിധേയമാക്കാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ ...

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ ...

പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവം: 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി
പാക്കിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ സംഭവത്തില്‍ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന അവകാശവുമായി ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് 17 രോഗികളുടെ സാമ്പിളുകള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗനിര്‍ണയത്തിനായി ശേഖരിച്ച ശരീര ഭാഗങ്ങള്‍ ...

ബാലിക്യ്ക്ക് നേരെ ലൈംഗികാതിക്രമം: 57 കാരൻ അറസ്റ്റിൽ

ബാലിക്യ്ക്ക് നേരെ ലൈംഗികാതിക്രമം: 57 കാരൻ അറസ്റ്റിൽ
ആലപ്പുഴ : കേവലം പത്ത വയസുമാത്ര ബാലികയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 57 കാരനായ പ്രതി ...

കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ ...

കോൺട്രാക്ടറെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ : റെയിൽവേ കോൺട്രാക്ട് പണിക്കായി വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ...