വില്‍മിംഗ്‌ടണ്‍|
jibin|
Last Updated:
ശനി, 23 ഏപ്രില്‍ 2016 (13:49 IST)
ആണ്‍സുഹൃത്തിന്റെ പേരില്‍ സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പതിനാറുകാരി കൊല്ലപ്പെട്ടു. എമി ജോയ്‌നര്‍ എന്ന പെണ്‍കുട്ടിയാണ് സംഘര്‍ഷത്തില്‍ മരിച്ചത്. അമേരിക്കയിലെ വില്‍മിംഗ്‌ടണ്‍ ഡെലവെര്‍ ഹവാര്‍ഡ് ഹൈസ്‌കൂളില്‍ വ്യാഴാചയാണ് സംഭവമുണ്ടായത്.
ആണ്‍സുഹൃത്തിന്റെ പേരില്‍ എമിയും മറ്റൊരു പെണ്‍കുട്ടിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. ഇരുവരും ഒരു ആണ്‍സുഹൃത്തിനോട് അടുപ്പം കാണിച്ചതായിരുന്നു പ്രശ്‌നമായത്. തുടര്‍ന്ന് എതിര്‍സംഘത്തിലെ പെണ്‍കുട്ടികള്‍ സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെച്ച് എമിയെ മര്‍ദ്ദിക്കുകയായിരുന്നു.
അവശയായ എമിയെ ഹെലികോപ്‌റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നുവെങ്കില്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.