വാഷിംഗ്ടണ്‍|
VISHNU N L|
Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (16:38 IST)
ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് ശക്തിപകരുന്നതായി അമേരിക്കന്‍ റിപ്പോര്‍ട്ട്. ദക്ഷിണ മദ്ധ്യ ഏഷ്യയുടെ ചുമതലയുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി നിഷാ ദേശായ് ബിസ്വാള്‍ യു എസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇന്ത്യയേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഉള്ളത്.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ യു എസ് പ്രസിഡന്റ് പങ്കെടുത്തത് പ്രതീകാത്മകമായും നയതന്ത്രപരമായും വലിയൊരു മാറ്റമാണ് കൊണ്ടുവന്നതെന്നും ബിസ്വാള്‍ ചൂണ്ടിക്കാട്ടി. ഇന്തോ പസഫിക് മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി . ഈ മേഖലയുടേയും ലോകത്തിന്റെയും വികസന സാരഥികളായി ഭാരതവും അമേരിക്കയും മാറുമെന്നും ബിസ്വാള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.