ഇറാ‍നിലും ഗള്‍ഫിലും ശക്തമായ ഭൂചലനം; ഇറാനില്‍ നൂറിലേറെ മരണം

ടെഹ്‌റാന്‍| WEBDUNIA|
PRO
PRO
ഇറാനിലും ഗള്‍ഫ് മേഖലയിലും വീണ്ടും ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ ഇറാനില്‍ നൂറോളം പേര്‍ മരിച്ചു എന്നാണ് അനൌദ്യോഗിക വിവരം. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ റിക്ടര്‍ സ്കെയില്‍ 7.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അഞ്ച് പേര്‍ മരിച്ചു.

അതേസമയം ഇറാനില്‍ 40 പേര്‍ മരിച്ചതായി ഇറാന്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഖഷ് പട്ടണത്തില്‍ നിന്ന് 90 കിലോമീറ്റര്‍ തെക്ക്കിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 73 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം.

ഗള്‍ഫ് മേഖലയിലും ഇതിന്റെ ശക്തമായ തുടര്‍ ചലനങ്ങള്‍ ഉണ്ടായി. അല്‍-ഐന്‍, ദുബായ്, ഷാര്‍ജ, അബുദാബി, ഖത്തര്‍, സൌദി, ഒമാന്‍ തുടങ്ങിയ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളുകള്‍ ഭയന്ന് കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പാകിസ്ഥാനിലെ കറാച്ചി എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു.

ഉത്തരേന്ത്യയിലും ഇതേസമയം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഡല്‍ഹി, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ ഉണ്ടായത്. ചൊവ്വാഴ്ച രാവിലെ അസമിലും മറ്റ് വടക്ക് കിഴക്കന്‍ മേഖലയിലും നേരിയ ചലനം അനുഭവപ്പെട്ടിരുന്നു.

തെക്കന്‍ ഇറാനിലും ഗള്‍ഫ് മേഖലയിലും കഴിഞ്ഞ ആഴ്ച ശക്തമാ‍യ ഭൂചലനം ഉണ്ടായിരുന്നു. തെക്കന്‍ ഇറാനിലെ ജനസാന്ദ്രതയുള്ള ബഷര്‍ മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 40 ഓളം പേര്‍ മരിച്ചിരുന്നു. വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇറാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങളാണ് അന്ന് ഗള്‍ഫ് മേഖലയില്‍ ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 ...

മഹാകുംഭ മേളക്ക് ഇന്ന് തുടക്കം; പ്രയാഗില്‍ എത്തുന്നത് 45 കോടി ഭക്തജനങ്ങള്‍
മഹാകുംഭ മേളക്ക് ഇന്ന് തുടക്കം. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്കാണ് ഇന്ന് തുടക്കം ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ ...

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു, തൃണമൂൽ ടിക്കറ്റിൽ  രാജ്യസഭ എം പി ആയേക്കും
കഴിഞ്ഞ ദിവസമാണ് ഇടതുപക്ഷവുമായി തെറ്റിപിരിഞ്ഞ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗിക ...

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !

PV Anvar: അയോഗ്യത പേടിച്ച് രാജി; അന്‍വര്‍ ഇനി എംഎല്‍എയല്ല !
കഴിഞ്ഞ ദിവസം അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി

സംസ്ഥാനത്തെ 6 ജില്ലകൾക്ക് ചൊവ്വാഴ്ച പ്രാദേശിക അവധി
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്.

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ...

രാജ്യസഭാ സീറ്റിനു വേണ്ടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പി.വി.അന്‍വര്‍
എംഎല്‍എ സ്ഥാനം രാജിവച്ച് അന്‍വറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂല്‍ ...