കാബൂള്‍|
Last Modified വെള്ളി, 25 ഡിസംബര്‍ 2015 (11:57 IST)
രണ്ടുദിവസത്തെ റഷ്യന്‍ സന്ദര്‍ശനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പൂര്‍ത്തിയാക്കി. 16 കരാറുകളിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനും മോഡിയും ഒപ്പുവച്ചത്. പ്രതിരോധരംഗത്ത് ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഹെലികോപ്ടറുകള്‍ സംയുക്തമായി നിര്‍മ്മിക്കാന്‍ ഇന്ത്യയും റഷ്യയും തീരുമാനിച്ചു. കമോവ് - 226ടി ഹെലികോപ്ടറുകളാണ് നിര്‍മ്മിക്കുന്നത്.
ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളിലായി 12 റഷ്യന്‍ ആണവ റിയാക്ടറുകര്‍ നിര്‍മ്മിക്കും. ഇതില്‍ ആറെണ്ണം ഗുജറാത്തിലാണ് നിര്‍മ്മിക്കുക. ഇന്ത്യന്‍ കമ്പനികള്‍ക്ക് റഷ്യയിലെ എണ്ണ - പ്രകൃതിവാതക മേഖലയില്‍ പങ്കാളിത്തം നല്‍കാനും ഇന്ത്യ-
റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ തീരുമാനമായി.
സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോഡി അഫ്ഗാനിസ്ഥാനിലെത്തി. കാബൂളില്‍ എത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഹമ്മദ് ഹാനിഫ് അട്മറും ഹേമന്ത് കര്‍സായിയും ചേര്‍ന്നാണ് സ്വീകരിച്ചത്. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനിയുമായി നരേന്ദ്രമോഡി ചര്‍ച്ച നടത്തും.