കബനിയുടെ കരയിലെ നാഗര്‍ഹോളെ

PROPRO
അപൂര്‍വ്വ ജീവജാലങ്ങളുടെ സംരക്ഷിത ആവാസ കേന്ദ്രം എന്ന നിലയില്‍ ഏറെ ശ്രദ്ധേയമാണ് ദക്ഷിണ കര്‍ണാടകയില്‍ കേരള അതിര്‍ത്തിയിലുള്ള നാഗര്‍ഹോളയിലെ രാജീവ്‌ഗാന്ധി ദേശീയ ഉദ്യാനം. ബ്രഹമഗിരി താഴ്വരയില്‍ കാവേരിയുടെ കൈവഴിയായ കബനീ നദിയുടെ കരയിലാണ് നാഗര്‍ഹോളെ.

വയനാടില്‍ നീ ആരംഭിച്ച് കിഴക്കോട്ട് ഒഴുകി കര്‍ണ്ണാടകയില്‍ വെച്ച് കാവേരിയോടൊപ്പം ചേരുന്ന കബനി തന്നെയാണ് നാഗര്‍ഹോളയിലെ ജൈവസമ്പത്തിന് ജീവജലം നല്‍കുന്നത്. വന്‍‌മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന നാഗര്‍ഹോളയില്‍ തേക്ക്, ഈട്ടി, ചന്ദനം തുടങ്ങിയ മരങ്ങളാണ് ഏറിയപങ്കും.

വൈവിധ്യമാര്‍ന്ന ജന്തു സമ്പത്താണ് നാഗര്‍ഹോളയുടെ പ്രധാന പ്രത്യേകത. ആന, കടുവ, പുലി, സാമ്പാര്‍, പുള്ളിമാന്‍, കാട്ടുനായ, കാട്ടുപോത്ത്, കഴുതപ്പുലി തുടങ്ങി സസ്തിനികളുടെ സ്വാഭാവിക ആവാസകേന്ദ്രമാണ് നാഗര്‍ഹോളെ. വിവിധയിനം കൊറ്റികള്‍ താറാവുകള്‍, പരുന്തുകള്‍, മയില്‍, മരംകൊത്തികള്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ കാണാനാകും. ഇതിന് പുറമെ രാജവെമ്പാല, അണലി, മലമ്പാമ്പ്, കരയാമ തുടങ്ങിയ ഉരഗ വര്‍ഗങ്ങളും നാഗര്‍ഹോളയില്‍ ഉണ്ട്. ചെറു അരുവികളും താഴ്വരയും വെള്ളച്ചാട്ടങ്ങളുമൊക്കെ നാഗര്‍ഹോളയിലൂടെയുള്ള യാത്രയെ അവിസ്മരണീയ അനുഭവമാക്കും.

നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്‍റെ ഭാഗമായുള്ള നാഗര്‍ഹോളെ ബന്ദീപൂര്‍ ദേശീയ ഉദ്യാനത്തിന്‍റെ വടക്ക് കിഴക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്, മൈസൂര്‍ കൊടഗ് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നാഗര്‍ഹോളയിലേക്ക് മാനന്തവാടിയില്‍ നിന്നുള്ള ദൂരം 40 കിലോമീറ്റര്‍ മാത്രമാണ്. രാവിലെ ആറു മുതല്‍ എട്ടു മണി വരെയും വൈകുന്നേരം മൂന്നു മണി മുതല്‍ അഞ്ചര വരെയുമാണ് ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക.

WEBDUNIA|
മൈസൂരില്‍ നിന്ന് 94 കിലോമീറ്റര്‍ ദൂരത്തിലാണ് നാഗര്‍ഹോളെ ദേശീയ ഉദ്യാനം. വേനല്‍ക്കാലത്ത് 33 ഡിഗി വരെ ചൂട് ഉയരാറുള്ള ഇവിടെ ശൈത്യകാലത്ത് താപനില 14 ഡിഗ്രി സെന്‍റീഗ്രേഡ് വരെ കുറയാറുമുണ്ട്. മെയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കാനുള്ള ഏറ്റവും നല്ല സമയം. നാഗര്‍ഹോളയ്ക്ക് സമീപത്തായി റീസോര്‍ട്ടുകള്‍ മികച്ച താമസ സൌകര്യം ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; ...

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)
ഭര്‍ത്താവ് മരിച്ചാല്‍ ഒരു മൂലയ്ക്ക് ഇരിക്കണമെന്ന് പറയുന്ന ഈ മുസ്ലിം പണ്ഡിതന്‍ നഫീസുമ്മയെ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. തൃശ്ശൂര്‍ താമര വെള്ളച്ചാലില്‍ ആദിവാസി ...

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും ...

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്
കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്ക് കൊണ്ടുപോയാല്‍ അലാറം ...

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ...

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം
കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ...

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' ...

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി
കേരളത്തിലെ വികസന മുന്നേറ്റത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ ...