ബ്രസീലും അര്‍ജന്റീനയും തരിപ്പണമായി; വമ്പന്മാരെ വീഴ്‌ത്തിയത് ചിലിയും ഇക്വഡോറും

 ഫുട്ബോള്‍ ലോകകപ്പ് , ബ്രസീല്‍ , അര്‍ജന്റീന , ഇക്വഡോര്‍
സാന്റിയാഗോ| jibin| Last Modified വെള്ളി, 9 ഒക്‌ടോബര്‍ 2015 (10:07 IST)
ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്‌ക്കും നാണം കെട്ട തോല്‍വി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ബ്രസീലിനെ ചിലി പരാജയപ്പെടുത്തിയപ്പോള്‍ ഇക്വഡോര്‍ അര്‍ജന്റീനയെ തരിപ്പണമാക്കുകയായിരുന്നു. രണ്ടു ഗോളുകള്‍ക്കായിരുന്നു ഇക്വഡോറിന്റെ വിജയം.

എഡ്വാര്‍ഡോ വര്‍ഗാസ്, അലക്‌സിസ് സാഞ്ചസ് എന്നിവരാണ് ബ്രസീലിനെതിരെ ചിലിക്ക് വിജയമൊരുക്കിയ ഗോളുകള്‍ മെനഞ്ഞത്. അതേസമയം, സ്വന്തം നാട്ടുകാരുടെ മുന്നില്‍ മെസിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന നാണം കെടുകയായിരുന്നു.
ഫ്രിക്ക്സണ്‍ ഇറാസോ, ഫെലിപെ കാല്‍സെഡോ എന്നിവരാണ് അര്‍ജന്റീനയ്ക്കെതിരെ ഇക്വഡോറിന്റെ ഗോളുകള്‍ നേടിയത്.

കോപ്പ അമേരിക്കയില്‍ നെയ്‌മര്‍ക്ക് നാലു കളികളില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നതിനാല്‍ ആണ് ബ്രസീലിനായി നെയ്‌മര്‍ ഇറങ്ങാതെ ഇരുന്നത്. എന്നാല്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുമ്പോള്‍ സംഭവിച്ച പരിക്ക് കാരണമാണ് മെസിക്ക് വിനയായത്. കൂടാതെ മെസിയുടെ അഭാവത്തില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കേണ്ട സെര്‍ജി അഗ്യൂറോയ്‌ക്ക് മത്സരത്തിനിടെ ഗുരുതര പരുക്കേറ്റതും അര്‍ജന്റീനയ്‌ക്ക് തിരിച്ചടിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :