മര്‍ച്ചേന മടങ്ങി; സ്കോട്ലന്‍ഡ് താരം മാര്‍ക്വീ താരമായെത്തുമെന്ന് സൂചന

 കേരള ബ്ലാസ്‌റ്റേഴ്‌സ് , കാര്‍ലോസ് മര്‍ച്ചേന , പീറ്റര്‍ ടെയ്‌ലര്‍
കൊച്ചി| jibin| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (12:30 IST)
പരുക്കുമൂലം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ബാധ്യതയായി തീര്‍ന്നിരുന്ന മാര്‍ക്വീതാരം കാര്‍ലോസ് മര്‍ച്ചേന സ്‌പെയിനിലേക്ക് മടങ്ങി. സ്പാനീഷ് താരമായ മര്‍ച്ചേന ബ്ളാസ്റേഴ്സിനു വേണ്ടി ഒരു മത്സരത്തില്‍ മാത്രമാണ് പകരക്കാരനായി ഇറങ്ങിയിട്ടുള്ളത്. മര്‍ച്ചേനയ്ക്ക് പകരം മാര്‍ക്വീ താരമായി എവര്‍ട്ടണ്‍ മുന്‍ സൂപ്പര്‍ താരം ജയിംസ് മെക്ക്ഫാഡനെ
ടീമിലെത്തിക്കുമെന്ന് സഹ പരിശീലകന്‍ ട്രെവര്‍ മോര്‍ഗണ്‍ അറിയിച്ചു.

90 മിനുട്ട് കളിക്കാന്‍ ശാരീരിക ക്ഷമതയില്ലാത്ത മര്‍ച്ചേനയെ ആവശ്യമില്ലെന്ന് മുന്‍ കോച്ച് പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അസിസ്റന്റ് കോച്ച് ട്രെവര്‍ മോര്‍ഗന്‍, മര്‍ച്ചേനയുടെ പരിക്ക് ഭേദമായെന്നും പരിശീലനം തുടങ്ങിയതായും അറിയിച്ചെങ്കിലും ഒരു സീസണ്‍ മുഴുവന്‍ ഒരു കളിക്കാരന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആറു കളികളാണ് ബ്ളാസ്റേഴ്സിന് ഇനി ശേഷിക്കുന്നത്. ഈ മത്സരങ്ങളില്‍ വിജയിച്ചാല്‍ സെമിഫൈനലിലെത്താം.

2002 മുതല്‍ 2011 വരെ സ്‌പെയിനിനായി കളിച്ച മര്‍ച്ചേന 2008 ലെ യൂറോകപ്പും 2010 ലെ ലോകകപ്പും നേടിയ ടീമിലെ അംഗമായിരുന്നു. 2009ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ സ്പാനിഷ് ടീമിലും മര്‍ച്ചേന അംഗമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :