Messi: പിഎസ്ജിയിൽ ഇനി ദിവസങ്ങൾ മാത്രം, അടുത്ത ക്ലബ് ഏതെന്ന് മെസ്സി ഉടൻ പ്രഖ്യാപിക്കും

അഭിറാം മനോഹർ| Last Modified ചൊവ്വ, 30 മെയ് 2023 (13:07 IST)
പിഎസ്ജിയില്‍ ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന അര്‍ജന്റൈന്‍ സൂപ്പര്‍ താരത്തിന്റെ ഭാവി എന്തെന്നതിനെ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രശസ്ത സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോ. ഈ സീസണോടെ പിഎസ്ജി വിടുന്ന മെസ്സി ഫ്രീ ഏജന്റായി മാറാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ മെസ്സി ഇനി എങ്ങോട്ട് പോകും എന്നതിനെ പറ്റി ഇതുവരെയും വ്യക്തത വന്നിട്ടില്ല.

മെസ്സി തന്റെ മുന്‍ ക്ലബായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുവരെയും ബാഴ്‌സ മെസ്സിക്ക് മുന്നില്‍ ഓഫര്‍ സമര്‍പ്പിച്ചിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളാണ് ക്ലബിനെ പിന്നോട്ടടിക്കുന്നത്. സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലാണ് മെസ്സിക്ക് മുന്‍പില്‍ വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചിട്ടുള്ള ക്ലബ്. അതേസമയം മെസ്സിക്ക് വേണ്ടി പ്രീമിയര്‍ ലീഗിലെ ചില ക്ലബുകള്‍ അന്വേഷണം നടത്തിയതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എന്തിരുന്നാലും വരുന്ന ആഴ്ചകളില്‍ തന്നെ ഇതില്‍ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം കരുതുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :