ചുവന്ന ചെകുത്താന്മാരെ കളി പഠിപ്പിക്കാന്‍ പഴയ പടക്കുതിര എത്തുന്നു

ചുവന്ന ചെകുത്താന്മാരെ കളി പഠിപ്പിക്കാന്‍ പഴയ പടക്കുതിര എത്തുന്നു

 manchester united , Gunnar Solskjær , Man Utd  , ഒലെ സോള്‍സ്‌ഷെയര്‍ , മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , ഹോസെ മൗറീഞ്ഞോ
മാഞ്ചസ്റ്റര്‍| jibin| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (20:29 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായി ഒലെ സോള്‍സ്‌ഷെയറെ നിയമിച്ചു. ഈ സീസണ്‍ പൂര്‍ത്തിയാകുന്നത് വരെയാകും ചുമതല.

സൂപ്പര്‍ പരിശീലകന്‍ ഹോസെ മൗറീഞ്ഞോയ്‌ക്ക് പകരമായിട്ടാണ് മുന്‍ യുണൈറ്റഡ് താരമായ സോള്‍ഷെയര്‍ ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം ചെരുന്നത്.

മൗറീഞ്ഞോയുടെ കൂടെ പരിശീലക സംഘത്തില്‍ ഉണ്ടായിരുന്ന മൈക്കിള്‍ കാരിക്കും കീറാന്‍ മക്ക്‌കെന്നയും സോള്‍ഷെയറിനൊപ്പം തുടരും. ഞായറാഴ്ച നടക്കുന്ന കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരമാണ് സോള്‍ഷെയറിന്റെ യൂണൈറ്റഡിലെ ആദ്യ മത്സരം.

1996-2007 കാലഘട്ടത്തിലാണ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയത്. തുടര്‍പരാജയങ്ങളില്‍ പ്രീമിയിര്‍ ലീഗില്‍ തിരിച്ചടി നേരിട്ടിരുന്ന യുണൈറ്റഡ് കഴിഞ്ഞ ദിവസമാണ് മൗറീഞ്ഞോയെ പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :