ബാഴ്‌സലോണ|
jibin|
Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (14:43 IST)
അര്‍ജന്റീനയുടെ നായകനും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസിക്ക് മുന്‍ കോച്ചിനോടുള്ള സ്‌നേഹം തീരുന്നില്ല. തന്നെ കണ്ടെത്തിയതും, മികച്ച കളിക്കാരനാക്കി വളര്‍ത്തിയെടുത്തതും മുന്‍കോച്ച് പെപ്പ് ഗാര്‍ഡിയോളയാണെന്ന് മെസി വ്യക്തമാക്കി.
ഗാര്‍ഡിയോളയുമൊത്തുള്ള കാലയളവ് എന്നും ഓര്‍ക്കാറുണ്ട്. എനിയും അദ്ദേഹത്തിന് ഒപ്പം ഒരു ടീമില്‍ എത്തുവാന്‍ ഭാഗ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സലോണയില്‍ ഏത് പൊസിഷനിലും കളിക്കാന്‍ താന്‍ ഒരുക്കമാണ്. ഇതിനകം താന്‍ മദ്ധ്യനിരയില്‍ കളിച്ചിട്ടുണ്ട് അതിനാല്‍ തന്നെ ഈ മാറ്റങ്ങളില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ലെന്നും മെസി വ്യക്തമാക്കി.
ടീമിനെ സഹായിക്കുന്ന ഏതോരു പൊസിഷനിലും കളിക്കാന്‍ ഞാന്‍ തയ്യാറാണ്. പല കളിക്കാരും ഇത്തരത്തില്‍ സ്വന്തം സ്ഥാനം കളത്തിന് മദ്ധ്യത്തിലേക്കും, മുന്നിലേക്കും മാറ്റി കളിക്കാറുണ്ട്. എല്ലാ സമയത്തും ഒരു കളിക്കാരന്‍റെ വേഗതയും ആഘതശേഷിയും ഒരു പോലെ ആയിരിക്കില്ല എന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ അത്യാവശ്യമാണെന്നും മെസി പറഞ്ഞു.