കൊച്ചി|
jibin|
Last Modified ശനി, 31 ഒക്ടോബര്‍ 2015 (14:32 IST)
കോച്ച് ട്രെവര്‍ മോര്‍ഗന്റെ കീഴില്‍
ചെന്നൈയിന് എഫ്സിക്കെതിരെ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് കൊച്ചിയില്‍ പോരിനിറങ്ങും. തിരിച്ചടികളില്‍ നട്ടം തിരിയുന്ന കൊമ്പന്മാര് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
വൈകിട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മഞ്ഞപ്പടയുടെ ജീവൻമരണ പോരാട്ടം.
തുടർ തോൽവികൾ, കോച്ച് പീറ്റർ ടെയ്ലറുടെ അപ്രതീക്ഷിത പടിയിറക്കം തുടങ്ങിയ നാടകീയ സംഭവങ്ങളുടെ അന്തരീക്ഷത്തിലാകും സച്ചിന്റെ ടീം ഇറങ്ങുന്നത്. ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം സമര്‍ദമില്ലാതെ കളിക്കുകയെന്നത് ശ്രമകരമായിരിക്കും. ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയശേഷം തുടരെ നാല് മത്സരങ്ങള്‍ തോറ്റ ടീം പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി. ഏഴ് ഗോള്‍ അടിക്കുകയും ഒമ്പതെണ്ണം വഴങ്ങുകയും ചെയ്ത ടീം ഗോള്‍ വ്യത്യാസ ക്കണക്കില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനും താഴെയായി.
അതേസമയം, പരാജങ്ങള്‍ക്കൊടുവില്‍ ഹോം മത്സരത്തില്‍ പുണെ എഫ്.സിയെ തകര്‍ത്താണ് മറ്റരാസിയുടെ പട കൊച്ചിയിലത്തെുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണമകറ്റാനാകും ചെന്നൈയുടെ ശ്രമം. ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തില്‍ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ചെന്നൈയ്ക്ക് ഉള്ളത്.