അഭിറാം മനോഹർ|
Last Modified വെള്ളി, 15 ഏപ്രില്‍ 2022 (19:35 IST)
യൂറോപ്പ ലീഗ് ഫുട്‌ബോളിൽ നിന്നും ബാഴ്‌സലോണ പുറത്ത്. എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെ (Eintracht Frankfurt) രണ്ടാംപാദത്തില്‍ തോറ്റതോടെയാണ് ബാഴ്‌സയ്ക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ഇരു പാദങ്ങളിലുമായി 4-3ന്റെ വിജയമാണ് ജർമൻ ടീം സ്വന്തമാക്കിയത്.
കളി തുടങ്ങി നാലാം മിനിറ്റില്‍ ബാഴ്‌സലോണ ലീഡ് വഴങ്ങി. ഫിലിപ് കോസ്റ്റിച്ചിന്റെ പെനാല്‍റ്റി ഗോളാണ് ബാഴ്‌സയെ പിന്നിലാക്കിയത്. 36-ാം മിനിറ്റില്‍ ബോറെയുടെ ലോംഗ് ഷൂട്ടറില്‍ എൻട്രാഷ് ലീഡ് ഉയർത്തി. രണ്ടാം പകുതിയില്‍ മാറ്റങ്ങള്‍ വരുത്തി ബാഴ്‌സലോണ ഇറങ്ങിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. 67 മിനുട്ടില്‍കോസ്റ്റിച്ചിലൂടെ
ഫ്രാങ്കഫര്‍ട്ടിന്റെ മൂന്നാം ഗോള്‍.
ഇഞ്ചുറി ടൈമില്‍ ബാഴ്‌സലോണയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷപ്പെടുത്തി ബുസ്‌കെറ്റ്‌സ് ഗോൾ നേടി. മെംഫിസ് ഡിപെയിലൂടെ മറ്റൊരു ഗോൾ നേടി ബാഴ്‌സലോണ ലീഡ് ഉയർത്തിയെങ്കിലും 3-2ന് എൻട്രാഷ് വിജയം സ്വന്തമാക്കി. സെമിയിൽ എൻട്രാഷ് ഫ്രാങ്ക്‌ഫർട്ട് വെസ്റ്റ് ഹാമിനെ നേരിടും.