ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി; നെയ്‌മര്‍ക്ക് ചുവപ്പുകാര്‍ഡ്

കോപ്പ അമേരിക്ക , ബ്രസീല്‍ , കൊളംബിയ , നെയ്‌മര്‍
സാന്റിയാഗോ| jibin| Last Modified വ്യാഴം, 18 ജൂണ്‍ 2015 (09:23 IST)
ഫുട്ബോളില്‍ ബ്രസീലിന് ഞെട്ടിക്കുന്ന തോല്‍വി. കാനറികളെ കൊളംബിയ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിക്കുകയായിരുന്നു. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കൊളംബിയയോടേറ്റ തോല്‍വി.

മത്സരത്തിന്റെ മുപ്പത്താറാം മിനിറ്റില്‍ ജെയിസന്‍ മുറീലോയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. മത്സരശേഷം നടത്തിയ കൈയാങ്കളിയെതുടര്‍ന്ന് സൂപ്പര്‍താരം നെയ്മറിന് ചുവപ്പുകാര്‍ഡ് ലഭിച്ചത് ബ്രസീലിന്റെ മുറിവില്‍ മുളകുപുരുട്ടുന്നതായി.

മത്സരം തീരും വരെ ബ്രസീലിയന്‍ താരങ്ങളെ ഗോള്‍ അടിക്കാന്‍ അനുവദിക്കാതെയാണ് കൊളംബിയ ജയം സ്വന്തമാക്കിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ഗോളാക്കി മാറ്റാനാവാഞ്ഞ മുന്നേറ്റനിരയുടെ പിഴവാണ് ബ്രസീലിന് തോല്‍വി സമ്മാനിച്ചത്. നെയ്മര്‍ പതിവുഫോമിലേക്കുയരാതിരുന്നതോടെ ബ്രസീല്‍ മുന്നേറ്റനിര നിറംമങ്ങി. കളിയുടെ 55മത് മിനിട്ടില്‍
ലഭിച്ച സുവര്‍ണാവസരം റോബര്‍ട്ട് ഫിര്‍മിനോ പാഴാക്കി. ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതിന് പകരം ഫിര്‍മിനോ കനത്തഷോട്ടിന് ശ്രമിച്ച് അവസരം പാഴാക്കുന്നത് ബ്രസീല്‍ ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്.

ആദ്യമത്സരത്തില്‍ വെനസ്വേലയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ കൊളംബിയയുടെ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ കണ്ടത്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ കീഴടക്കിയിരുന്നു. ലോകകപ്പിനുശേഷം ബ്രസീല്‍ പരിശീലകനായി ദുംഗ ചുമതലയേറ്റെടുത്തശേഷം കോച്ച് ബ്രസീല്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്.


തോല്‍വിയോടെ ബ്രസീലിന് 22-ന് വെനസ്വേലയുമായി നടക്കുന്ന മത്സരം നിര്‍ണായകമായി. വെനസ്വേലയോട് തോറ്റാല്‍ കോപ്പ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്താകും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ തോല്‍പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ വെനസ്വേലയോട് തോറ്റ ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. പെറുവുമായിട്ടാണ് കൊളംബിയയുടെ അടുത്ത മത്സരം.

24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കൊളംബിയയോട് തോല്‍ക്കുന്നത്. 1991-ല്‍ കോപ്പ അമേരിക്കയില്‍ തന്നെയായിരുന്നു ഇതിന് മുമ്പ് കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീല്‍ അന്ന് അടിയറവ് പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :