കോപ്പയില്‍ ഇന്ന് മെസിയുടെ അര്‍ജന്‍റീന ബൂട്ട് കെട്ടും

 കോപ്പ അമേരിക്ക , പരഗ്വേ , ലയണല്‍ മെസി ,ലൂയി സുവാരസ്
ലാ സെറിന| jibin| Last Modified ശനി, 13 ജൂണ്‍ 2015 (13:58 IST)
കളിയാരാധകര്‍ക്ക് ആവേശം പകരുന്ന കോപ്പയില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായ് ജമൈക്കയെയും, ഒരുഗോള്‍ വ്യത്യാസത്തില്‍ലോകകപ്പ് വീണുടഞ്ഞ അര്‍ജന്‍റീന പരഗ്വേക്കെതിരെയും ഇന്ന് ബൂട്ട് കെട്ടും. കോപ അമേരിക്ക ഗ്രൂപ് ‘ബി’യിലെ മത്സരത്തില്‍ ലയണല്‍ മെസിയുടെ സംഘം പരഗ്വേക്കെതിരെ കളത്തിലിറങ്ങും. ലൂയി സുവാരസ് എന്ന സൂപ്പര്‍ താരമില്ലാതെയാണ് ചാമ്പ്യന്‍ ടീമായ ഉറുഗ്വായ് ഇറങ്ങുന്നത്.

നിലവില്‍ കിരീടത്തിന് ഏറ്റവും സാധ്യതകല്‍പിക്കുന്നത് ജെറാര്‍ഡോ മാര്‍ടിനയുടെ അര്‍ജന്‍റീനക്കാണ്. ലയണല്‍ മെസി നയിക്കുന്ന സംഘത്തില്‍ കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വെ്ന്‍, എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ തുടങ്ങിയ ലോകതാരങ്ങളുടെ സാന്നിധ്യം ടീമിനെ കൂടുതല്‍ ശക്തവുമാക്കുന്നു.

എതിരാളികളായ പരഗ്വേ നിലവില്‍ റണ്ണറപ്പാണ്. യൂറോപ്യന്‍ ക്ളബ് താരങ്ങളുടെ സാന്നിധ്യത്തില്‍ അര്‍ജന്‍റീനയെ വിറപ്പിക്കാനുള്ള കോപ്പുകള്‍ ഇവരുടെ പക്കലുമുണ്ട്. പരിചയ സമ്പന്നനായ നായകന്‍ റൂകി സാന്‍റക്രൂസ് തന്നെ പരഗ്വേ ആക്രമണത്തെ മുന്നില്‍നിന്ന് നയിക്കും. പുലര്‍ച്ചെ മൂന്നിനാണ് അര്‍ജന്‍റീന പരഗ്വേ പോരാട്ടം.

ലൂയി സുവാരസ് എന്ന സൂപ്പര്‍ താരമില്ലാതെയാണ് ജമൈക്കയെ നേരിടാന്‍ ഉറുഗ്വായ് ഇറങ്ങുന്നത്. യുവതാരങ്ങളായ ഡീറോ റൊലാന്‍, ഡീഗോ ഗോഡിന്‍, ജോസ് ഗിമനെസ് എന്നിവരും ടീമിലുണ്ട്. എതിരാളികളായ ജമൈക്കയുടെ ആദ്യ കോപ പോരാട്ടമാണിത്. രാജ്യാന്തര ഫുട്ബാളില്‍ മേല്‍വിലാസം കുറിക്കാനുള്ള കരീബിയന്‍ ടീമിന്‍െറ സുവര്‍ണാവസരം. രാത്രി 12.30നാണ് ഉറുഗ്വായ്
ജമൈക്ക പോരാട്ടം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :