നെയ്‌മറെ വേണ്ടെന്ന് ബാഴ്‌സലോണ, താരത്തിന്റെ നോട്ടം റയലിലേക്ക് - വിട്ടുകൊടുക്കാന്‍ പിഎസ്ജി

നെയ്‌മറെ വേണ്ടെന്ന് ബാഴ്‌സലോണ, താരത്തിന്റെ നോട്ടം റയലിലേക്ക് - വിട്ടുകൊടുക്കാന്‍ പിഎസ്ജി

 barcelona , neymar , real madrid , mesi , നെയ്‌മര്‍ , ബാഴ്‌സലോണ , ജോര്‍ഡി കാര്‍ഡോണര്‍ , റയല്‍ മാഡ്രിഡ്
മാഡ്രിഡ്| jibin| Last Modified ശനി, 20 ഒക്‌ടോബര്‍ 2018 (13:57 IST)
ബ്രസീലിയൻ സൂപ്പര്‍‌താരം നെയ്മര്‍ വീണ്ടും ബാഴ്‌സലോണയിലെത്തുമെന്ന വാര്‍ത്ത നിഷേധിച്ച് ക്ലബ്ബ്
വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡോണര്‍ രംഗത്ത്. നെയ്‌മറെ തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് ആലോചനയില്ല. ബോര്‍ഡിലെ ആരും തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് മറുപടി നല്‍കുക എന്നത് ഞങ്ങളുടെ ജോലിയല്ല. നെയ്‌മറെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ യാതൊരു പ്രസക്തിയുമില്ലെന്നും ഒരു അഭിമുഖത്തില്‍ ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ഡി വ്യക്തമാക്കി.

അതേസമയം, പി എസ്ജി വിടുകയാണെങ്കില്‍ നെയ്‌മര്‍ റയൽ മാഡ്രിഡിലേക്കായിരിക്കും പോകുക. ബാഴ്‌സലോണയിലേക്ക് മടങ്ങി എത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബാഴ്‌സ അതിന് ചുക്കാന്‍ പിടിക്കാത്തതാണ് താരത്തെ അലട്ടുന്ന പ്രശ്‌നം.

ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ഒഴിച്ചിട്ടു പോയ വിടവും ടീമില്‍ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്തതുമാണ് റയലിലേക്ക് പോകാന്‍ നെയ്‌മറെ പ്രേരിപ്പിക്കുന്നത്. റയലിലെ ചില താരങ്ങള്‍ നെയ്മറെ ടീമിലേക്കു ക്ഷണിക്കുകയും ചെയ്‌തിരുന്നു.

നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ക്ലബ്ബ് വിടാനുള്ള താല്‍പ്പര്യം നെയ്‌മര്‍ പിഎസ്ജി ചെയർമാനെ അറിയിച്ചുവെന്ന് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിഎസ്ജി നേതൃത്വം നെയ്മറെ വിട്ടു കൊടുക്കാന്‍ ഒരുക്കമാണെന്നും സൂചനയുണ്ട്.

റഷ്യന്‍ ലോകകപ്പിനു ശേഷം ഫ്രഞ്ച് താരം എംബാപ്പെ ടീമിലെ ശ്രദ്ധാ കേന്ദ്രമായതും ഫ്രഞ്ച് ലീഗിൽ മത്സരങ്ങള്‍ക്ക് വീര്യം കുറവായതും മൂലമാണ് മെയ്‌മര്‍ പിഎസ് ജി വിടാന്‍ താല്‍പ്പര്യം കാണിക്കുന്നത്.

ടീമിലെ സൂപ്പര്‍താര പദവി ഇപ്പോള്‍ എംബാപ്പെ സ്വന്തമാക്കിയത് ബ്രസീല്‍ താരത്തെ മാനസികമായി അലട്ടുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തില്‍ പി എസ് ജിയുടെ പ്രകടനം കണക്കിലെടുത്താകും നെയ്‌മര്‍ ക്ലബ് വിടുന്നതില്‍ തീരുമാനമെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :