അത് ജോഷിയുടെ വാശിയായിരുന്നു, മമ്മൂട്ടി അറിയാതെ അത് സംഭവിച്ചു!

Mammootty, Joshiy, Nirakkoottu, Yathra, Dennis Joseph, മമ്മൂട്ടി, ജോഷി, നിറക്കൂട്ട്, യാത്ര, ഡെന്നിസ് ജോസഫ്
BIJU| Last Modified വെള്ളി, 16 ജൂണ്‍ 2017 (15:49 IST)
മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. ന്യൂഡല്‍ഹിയും നിറക്കൂട്ടും കൌരവരും സംഘവും നായര്‍സാബുമെല്ലാം ആ കൂട്ടുകെട്ടിന്‍റെ സാഫല്യങ്ങള്‍.

നിറക്കൂട്ട് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. അത് ജോഷിയുടെ വാശിയുടെ കഥയാണ്. നിറക്കൂട്ടില്‍ മമ്മൂട്ടി ജയില്‍പ്പുള്ളിയുടെ വേഷത്തിലാണ്. തലമൊട്ടയടിച്ച രൂപവും കുറ്റിത്താടിയുമാണ് ആ ചിത്രത്തിലെ കഥാപാത്രത്തിനായി ജോഷിയും ഡിസൈനര്‍ ഗായത്രി അശോകനും തീരുമാനിച്ചത്.

എന്നാല്‍ അതേസമയം തന്നെ ബാലു മഹേന്ദ്ര സംവിധാനം ചെയ്യുന്ന ‘യാത്ര’ എന്ന ചിത്രത്തിലും മമ്മൂട്ടി അഭിനയിച്ചുവരുന്നുണ്ടായിരുന്നു. നിറക്കൂട്ടിന്‍റെ ലുക്ക് ഇഷ്ടപ്പെട്ട ബാലു മഹേന്ദ്ര ‘യാത്ര’യിലും മമ്മൂട്ടിക്ക് ആ ലുക്ക് മതി എന്ന് തീരുമാനിച്ചു.

ഇതറിഞ്ഞ ജോഷിക്ക് വാശിയായി. താന്‍ മനസില്‍ ആഗ്രഹിച്ച മമ്മൂട്ടിരൂപം മറ്റൊരു ചിത്രത്തിലൂടെ പുറത്തുവന്നാല്‍ ശരിയാകില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. പിന്നെ ജോഷി രാപ്പകല്‍ അധ്വാനമായിരുന്നു. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പെങ്കിലും നിറക്കൂട്ട് പ്രദര്‍ശനത്തിനെത്തിക്കണമെന്നായിരുന്നു ജോഷിയുടെ വാശി. മമ്മൂട്ടി പോലുമറിയാതെയാണ് നിറക്കൂട്ട് യാത്രയ്ക്ക് മുമ്പേ എത്തിക്കാന്‍ ജോഷി ശ്രമിച്ചത്.

ഒടുവില്‍ ജോഷിയുടെ വാശി ജയിച്ചു. യാത്ര റിലീസാകുന്നതിന് എട്ടുദിവസങ്ങള്‍ക്ക് മുമ്പ് നിറക്കൂട്ട് റിലീസ് ചെയ്യാന്‍ ജോഷിക്ക് കഴിഞ്ഞു. 1985 സെപ്റ്റംബര്‍ 12നാണ് നിറക്കൂട്ട് റിലീസായത്. സെപ്റ്റംബര്‍ 20ന് യാത്രയും റിലീസായി. രണ്ട് ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളായി മാറി എന്നത് ചരിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം
മനോജ് നല്‍കിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. ...

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ
കാലാവസ്ഥാ വ്യതിയാനവും രോഗബാധയേയും തുടര്‍ന്ന് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനം ഇത്തവണ 40 ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി
പാശ്ചാത്യരാജ്യങ്ങളിലെ പോലെ പുരോഗമന സമൂഹമല്ലാത്തതിനാല്‍ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ...

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ
വടകര പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...