ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍,തേരി മേരി ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 മെയ് 2024 (17:55 IST)
മോളിവുഡിലേക്ക് ഒരു സംവിധായിക കൂടി കടന്നു വരുന്നതിന്റെ ത്രില്ലിലാണ് സിനിമ പ്രേമികള്‍. തേരി മേരി എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പിന്നില്‍ ആരതി ഗായത്രി ദേവി എന്ന സംവിധായിക ഉണ്ടാകും.ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും ആരതി തന്നെയാണ്. ഇപ്പോഴത്തെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.വര്‍ക്കല, കോവളം, കന്യാകുമാരി തുടങ്ങിയവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.


യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുങ്ങുന്നത്. അവരുടെ കാഴ്ചപ്പാടിലൂടെ സിനിമ സഞ്ചരിക്കും. വര്‍ക്കലയിലെ ടൂറിസവുമായി ബന്ധപ്പെട്ടു കൊണ്ട് ജീവിക്കുന്ന നാട്ടിലെ രണ്ട് യുവാക്കളുടെ ജീവിതവും അവരുടെ ഇണക്കവും പിണക്കവും ഒപ്പം പ്രണയവും ഒക്കെ ചിത്രത്തില്‍ ഉണ്ടാകും.

ശ്രീരംഗ സുധയാണ് സിനിമയിലെ നായിക.അന്ന രേഷ്മ രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഇര്‍ഷാദ് അലി, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, ബബിത ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


സംഗീതം കൈലാസ് മേനോന്‍, അഡീഷണല്‍ സ്‌ക്രിപ്റ്റ് അരുണ്‍ കരിമുട്ടം, ഛായാഗ്രഹണം ബിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ് എം എസ് അയ്യപ്പന്‍, കലാസംവിധാനം സാബു റാം
ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെ, സമീര്‍ ചെമ്പായില്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അലക്‌സ് തോമസ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ ...

ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു; ഇന്ന് കൂടിയത് 880 രൂപ
ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു. ഇന്ന് ഒരു പവന്‍ ...

തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ച ...

തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരത്ത് ദന്തഡോക്ടറായ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍. തിരുവനന്തപുരം ...

രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലെ കുടിവെള്ളം മലിനം; ...

രാജ്യത്ത് ഒമ്പത് സംസ്ഥാനങ്ങളിലെ കുടിവെള്ളം മലിനം; കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനം
കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനം. ജലവിഭവ മന്ത്രാലയത്തിന്റെ ...

മാങ്ങാ അച്ചാറില്‍ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും ...

മാങ്ങാ അച്ചാറില്‍ അളവില്‍ കൂടുതല്‍ രാസവസ്തു; കടയുടമയ്ക്കും നിര്‍മ്മാതാവിനും പിഴ വിധിച്ച് കോടതി
മാങ്ങാ അച്ചാറില്‍ അളവില്‍ കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവത്തില്‍ കടയുടമയ്ക്കും ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ ...

പൊതുവിതരണം കാര്യക്ഷമമാക്കും; സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ
പൊതുവിതരണം കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്തെ 3872 റേഷന്‍ കടകള്‍ പൂട്ടാന്‍ ശുപാര്‍ശ. റേഷന്‍ ...