എമ്പുരാന്‍ ഒരു പക്കാ കമേഴ്സ്യല്‍ പടം; ലൂസിഫർ അങ്ങനെയല്ല!

ചിത്രീകരണം പൂർത്തിയായ സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്.

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 7 ജനുവരി 2025 (14:04 IST)
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒന്നിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ചിത്രീകരണം പൂർത്തിയായ സിനിമയുടെ എഡിറ്റിംഗ് പുരോഗമിക്കുകയാണ്. ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിൻറെ പ്രതികരണം.

'ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് എമ്പുരാന്‍. പക്ഷേ പ്രധാന കാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം ഭാഗം. അത് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്', മോഹന്‍ലാൽ പറഞ്ഞു.

അതേസമയം, 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ 'എമ്പുരാൻ' എത്തും. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ആദ്യഭാഗത്തിലെ താരങ്ങൾക്കൊപ്പം ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ...

രണ്ടു ലക്ഷത്തിന്റെ കൈക്കൂലി കേസില്‍ പിടിയിലായ ഐ.ഒ.സി ഉദ്യോഗസ്ഥന് ശാരീരികാസ്വാസ്ഥ്യം
മനോജ് നല്‍കിയ പണം കൂടാതെ ഒരുലക്ഷം രൂപ കൂടി അലക്‌സില്‍ നിന്നും വിജിലന്‍സ് കണ്ടെത്തി. ...

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ

Pepper Price: കുരുമൂളകിന് പൊന്നും വില, കിലോയ്ക്ക് 700 രൂപ
കാലാവസ്ഥാ വ്യതിയാനവും രോഗബാധയേയും തുടര്‍ന്ന് സംസ്ഥാനത്തെ കുരുമുളക് ഉല്പാദനം ഇത്തവണ 40 ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ...

ഇന്ത്യൻ സ്ത്രീകൾ വ്യാജ പീഡന ആരോപണങ്ങൾ ഉന്നയിക്കില്ലെന്ന ധാരണ വേണ്ട: ഹൈക്കോടതി
പാശ്ചാത്യരാജ്യങ്ങളിലെ പോലെ പുരോഗമന സമൂഹമല്ലാത്തതിനാല്‍ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ...

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 68 കാരൻ അറസ്റ്റിൽ
വടകര പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്
സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് ...