'പ്രിയതമേ നിനക്കായി...' 1.75 കോടി സെക്യൂരിറ്റി ഡെപ്പോസിറ്റ്, മാസ വാടക എട്ട് ലക്ഷം, വിക്കി കൗശാലും കത്രീന കൈഫും വിവാഹശേഷം താമസിക്കുക വിരാട് കോലിയുടെയും അനുഷ്‌കയുടെയും അപ്പാര്‍ട്ട്‌മെന്റിന് അടുത്ത്

രേണുക വേണു| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (14:44 IST)

വിവാഹശേഷം കത്രീന കൈഫിനൊപ്പം താമസിക്കാന്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് വിക്കി കൗശാല്‍. ജുഹുവിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിനായി വിക്കി കൗശാല്‍ 1.75 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ജുഹുവിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്റ് ന്യൂസ് 18 യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വിരാട് കോലിയും അനുഷ്‌ക ശര്‍മയും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന് തൊട്ടടുത്താണ് വിക്കിയും കത്രീനയും താമസിക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തേക്ക് വേണ്ടിയാണ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുക്കുന്നത്. എട്ട് നിലകളുള്ള അപ്പാര്‍ട്ട്‌മെന്റിനായി കഴിഞ്ഞ ജൂലൈയിലാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയത്. ആദ്യ 36 മാസം എട്ട് ലക്ഷമാണ് മാസ വാടക. അതുകഴിഞ്ഞുള്ള 12 മാസം 8.40 ലക്ഷവും അവസാന 12 മാസം 8.82 ലക്ഷവും മാസ വാടക നല്‍കണമെന്ന കരാറിലാണ് വിക്കി ഒപ്പിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറില്‍ ഇരുവരുടെയും വിവാഹം നടക്കും.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :