Rijisha M.|
Last Updated:
വ്യാഴം, 31 മെയ് 2018 (11:40 IST)
തെലുങ്ക് രാഷ്ട്രീയത്തിലെ 2 ഉന്നത വ്യക്തിത്വങ്ങളായി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും ബാലകൃഷ്ണയും കൊമ്പുകോർക്കാനൊരുങ്ങുകയാണ്. 'യാത്ര' എന്ന ചിത്രത്തിൽ വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂട്ടിയെത്തുമ്പോൾ, എൻ ടി ആറിന്റെ ജീവിതം പറയുന്ന സിനിമയില്‍ ബാലകൃഷ്ണയാണ് എന്‍ ടി ആര് ആകുന്നത്.
ഈ രണ്ട് ചിത്രങ്ങളും അടുത്ത വർഷം സംക്രാന്തി ദിനത്തിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിൽ നയൻതാര നായികയാവും. 30 കോടി ബജറ്റില്ചി ഒര്ത്രുങ്ങുന്ന സിനിമ ഉടന്‍ ചിത്രീകരണം ആരംഭിക്കും. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ എസ് ആറിന്റെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുക.
1992-ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത സ്വാതികിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998-ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് രണ്ടാമത്തെ ചിത്രം. യാത്ര മൂന്നാമത്തെ തെലുങ്ക് ചിത്രമാണ്.
കൃഷ്
ആണ് നടനും സംവിധായകനും നിർമ്മാതാവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ ജീവചരിത്രം സിനിമയാക്കുന്നത്.