അയ്യപ്പൻ: രാജകുമാരനും പോരാളിയും വിപ്ലവകാരിയുമായ അയ്യപ്പന്റെ മനുഷ്യ ജീവിതം

അയ്യപ്പൻ: രാജകുമാരനും പോരാളിയും വിപ്ലവകാരിയുമായ അയ്യപ്പന്റെ മനുഷ്യ ജീവിതം

Rijisha M.| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2018 (12:09 IST)
പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്‌ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പൻ. ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവന്നതും വലിയ പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലായിരുന്നു. തന്റെ വളരെക്കാലത്തെ സ്വപ്നമാണ് ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമാകുന്നതെന്ന് ‘അയ്യപ്പന്റെ’ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുമായി നിർമ്മാതാവായ ഷാജി നടേശൻ രംഗത്തെത്തിയിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം അയ്യപ്പന്റെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രീകരിക്കുക. രാജകുമാരനും പോരാളിയും വിപ്ലവകാരിയുമെല്ലാമായ അയ്യപ്പന്റെ മനുഷ്യജീവിതമായിരിക്കും ചിത്രം പറയുകയെന്ന് ഷാജി നടേശന്‍ ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബാഹുബലിയിലും ദംഗലിലുമെല്ലാം പ്രവര്‍ത്തിച്ച സാങ്കേതികപ്രവര്‍ത്തകരെ കൊണ്ടു വരുന്നതിന് പകരം മലയാളത്തില്‍ നിന്നുള്ള മികച്ച സാങ്കേതികപ്രവര്‍ത്തകര്‍ക്ക് ചിത്രം അവസരമൊരുക്കുമെന്നും ഷാനി നടേശൻ വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :