Sumeesh|
Last Modified ചൊവ്വ, 10 ഏപ്രില്‍ 2018 (19:19 IST)
തന്റെ സിനിമയിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ച് ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടീയായാണ് സാമന്ത ഒരു മറു ചോദ്യം ചോദിച്ചത്. എന്തുകൊണ്ട് നിങ്ങൾ ഈ ചോദ്യ വിവാഹിതരായ നായികമാരോട് മാത്രം ചോദിക്കുന്നു. വിവാഹിതരായ പുരുഷന്മാരും ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടല്ലൊ അവരോടെന്തെ ആരും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നില്ല എന്നതായിരുന്നു സാമന്തയുടെ മറുചോദ്യം.
സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. സിനിമയുടെ സംവിധായകൻ സീൻ വിവരിച്ചതിന് ശേഷം ചുംബനം വേണമോ വേണ്ടയോ എന്ന് സാമന്തക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. രംഗത്തിന്റെ പൂർണ്ണതക്ക് അത് ആശ്യമായതിനാൽ താൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ചുംബനരംഗത്തിൽ
അഭിനയിച്ചത്.
എന്നാൽ ഇത് ലിപ് ലോക്ക് ആയിരുന്നില്ല എന്നും കവിളിൽ നൽകിയ ചുംബനമാണ് പിന്നീട് ലിപ് ലോക്കാക്കി മാറ്റിയത് എന്നും സാമന്ത തന്നെ വ്യക്തമാക്കി.