ഫോട്ടോ എടുക്കുന്ന നേരം പുറകില്‍ കൈ വച്ചു, മോശമായി തടവാന്‍ തുടങ്ങി; ദുരനുഭവം പങ്കുവെച്ച് സജ്‌ന

ഇരുവരും വേര്‍പിരിയുന്നതിനു കാരണം ഷിയാസ് കരീം ആണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും സജ്ന നല്‍കി

രേണുക വേണു| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (10:13 IST)

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് ഫിറോസും സജ്‌നയും. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കും ഏറെ ആരാധകരുണ്ട്. മാതൃകാ ദമ്പതികളായാണ് ആരാധകര്‍ ഇരുവരെയും കണ്ടിരുന്നത്. എന്നാല്‍ തങ്ങള്‍ വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തുകയാണെന്ന സജ്‌നയുടെ വെളിപ്പെടുത്തല്‍ പലരിലും വലിയ ഞെട്ടലുണ്ടാക്കി. ഒരു യുട്യൂബ് അഭിമുഖത്തിലാണ് തങ്ങള്‍ പരസ്പര ധാരണയോടെ വേര്‍പിരിയുകയാണെന്ന് സജ്‌ന വെളിപ്പെടുത്തിയത്. ഫിറോസ് ഇക്കയുമായി പിരിയുകയാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തനിക്ക് ചില ദുരനുഭവങ്ങള്‍ ഉണ്ടായെന്നും സജ്‌ന പറയുന്നു.

' ഡിവോഴ്‌സ് ആകുന്നുവെന്ന് അറിഞ്ഞ് പലരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. സഹോദരനായി കണ്ട ഒരു വ്യക്തിയില്‍ നിന്നു വരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് ഞാന്‍ നിന്നിരുന്നത് ആ വീട്ടില്‍ ആയിരുന്നു. അത്രയും ബന്ധമുള്ള കുടുംബമാണ്. അയാള്‍ ഒരു പരിപാടിക്കിടെ എന്റെ അടുത്തുവന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. പുറകില്‍ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാന്‍ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാന്‍ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. പെട്ടന്ന് ഞാന്‍ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാന്‍ അയാളോട് അവിടെ നിന്നു പോകാന്‍ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. ഞാന്‍ കുറേ കരഞ്ഞു,' സജ്‌ന പറഞ്ഞു.

ഇരുവരും വേര്‍പിരിയുന്നതിനു കാരണം ഷിയാസ് കരീം ആണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിനുള്ള മറുപടിയും സജ്ന നല്‍കി. ' ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളിലാണ്. ഞങ്ങളുടെ ഇടയില്‍ മൂന്നാമതൊരാള്‍ വന്നു എന്നൊന്നും കരുതരുത്. അതൊന്നുമല്ല, ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് കാരണം. ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലര്‍ പലതും പറയുന്നുണ്ട്. അത് ഇപ്പോള്‍ വരുന്ന ചില റീല്‍സ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേര്‍പിരിയലിന് ഷിയാസുമായി യാതൊരു ബന്ധവുമില്ല. ഷിയാസിനെ ഞാന്‍ മറ്റൊരു രീതിയില്‍ കണ്ടിട്ടില്ല,' സജ്ന പറഞ്ഞു.

വേര്‍പിരിഞ്ഞെങ്കിലും ഫിറോസിക്കയുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന് അറിയില്ല. മക്കള്‍ എന്റെ ഉമ്മയ്ക്കൊപ്പമാണ്. ഫിറോസിക്ക ഷൂട്ടിനു പോയെന്നാണ് മക്കളോട് പറഞ്ഞിട്ടുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുവെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ...

ആറ്റുകാല്‍ പൊങ്കാല: പൊങ്കാലയിടുന്ന സ്ഥാലത്താണോ നിങ്ങള്‍ ഉള്ളത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പൊങ്കാലയിടുന്ന സ്ഥലങ്ങളില്‍ ചൂട് വളരെ കൂടുതലായതിനാല്‍ എല്ലാവരും വളരെ ശ്രദ്ധിക്കണമെന്ന് ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ ...

മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല; കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ്
മസ്റ്ററിങ് നടത്താത്തവര്‍ക്ക് ഈ മാസം കഴിഞ്ഞാല്‍ പിന്നെ റേഷന്‍ ലഭിക്കില്ല. ഈ മാസം 31നകം ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; ...

മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങി; അങ്കമാലിയില്‍ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു
മഴയത്ത് തുണിയെടുക്കാനായി കുടയുമായി പുറത്തിറങ്ങിയ വീട്ടമ്മ ഇടിമിന്നലേറ്റ് മരിച്ചു. ...