കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (15:26 IST)
സായ് പല്ലവിയുടെ വിവാഹ വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. മുമ്പും ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത്തവണ കല്യാണ ചിത്രം ഉള്‍പ്പെടെ നല്‍കി കൊണ്ടാണ് പ്രചാരണം.
'സായ് പല്ലവിക്ക് അഭിനന്ദനങ്ങള്‍, പ്രണയത്തിന് നിറമില്ല എന്ന് സായ് പല്ലവി തെളിയിച്ചു'-എന്ന് എഴുതിക്കൊണ്ടുള്ള പോസ്റ്റില്‍ സായി പല്ലവി മാല അണിഞ്ഞു നില്‍ക്കുന്നതും കൂടെ ഒരു പുരുഷനെയും കാണാം. ചിത്രം പുറത്ത് വന്നതോടെ നിരവധി ആളുകള്‍ ആശംസകളുമായി എത്തി. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ല.
ഇതുവരെയും പേരിടാത്ത ശിവ കാര്‍ത്തികേയന്‍ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ പകര്‍ത്തിയ ചിത്രമാണ് കല്യാണ ഫോട്ടോ എന്ന തരത്തില്‍ പ്രചരിച്ചത്. 'എസ്‌കെ21' എന്ന ബോര്‍ഡുമായി പിടിച്ചുനില്‍ക്കുന്നത് സംവിധായകന്‍ രാജ്കുമാറാണ്.
കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ആണ് എസ്‌കെ21 നിര്‍മ്മിക്കുന്നത് എന്നാണ് വിവരം.