ഏത് തരം ഭാഷയും പെട്ടന്ന് പിടിക്കുന്ന ആളാണ് മമ്മൂക്ക, ആ ചലഞ്ചും ഏറ്റെടുത്തു: രഞ്ജിത്

Last Modified ചൊവ്വ, 30 ഏപ്രില്‍ 2019 (13:52 IST)
2010 ല്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി - രഞ്ജിത് കൂട്ടുകെട്ടിലെ സിനിമയായിരുന്നു പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രഞ്ജിത്ത്. ചിത്രത്തെ കുറിച്ച് ആദ്യമൊക്കെ മമ്മൂട്ടിക്ക് നല്ല കണ്‍ഫ്യൂഷനായിരുന്നുവെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ആദ്യത്തെ രണ്ട് മൂന്ന് ദിവസം മമ്മൂക്കയ്ക്ക് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ഇതില്‍ വല്ല കാര്യവുമുണ്ടോ എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം‍. ഇതേക്കുറിച്ചുള്ള തന്റെ ആശങ്ക വേണുവിനോട് പറയുകയും ചെയ്തു. വേണു അത് എന്നോട് പറഞ്ഞു. വരുമ്പോള്‍ അത് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങി ആറ് ദിവസം കഴിഞ്ഞപ്പോള്‍ വേണുവിനെ വിളിച്ച് മമ്മൂക്ക പറഞ്ഞു മുമ്പ് പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു ഇത് സംഭവം വളരെ വ്യത്യസ്തമായ പരിപാടിയാണ്, ഞാന്‍ നന്നായി ആസ്വദിച്ച് അഭിനയിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന്.‘

‘തിരക്കഥ എഴുതുമ്പോള്‍ സംഭാഷണം എഴുതിയിരുന്നില്ല. സെറ്റില്‍ വെച്ച് എഴുതി ചേര്‍ക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് ആദ്യം തൃശ്ശൂര്‍ ഭാഷ പ്രശ്നമായിരുന്നു. അദ്ദേഹത്തിന് പരിചയമില്ലാത്ത ഭാഷയാണല്ലോ?. തൃശ്ശൂര്‍ ഭാഷ ഈസിയായി കൈകാര്യം ചെയ്യുന്നവരെയാണ് ബാക്കി പ്രധാന കഥാപാത്രങ്ങളായി ഞാന്‍ കാസ്റ്റ് ചെയ്തത്. മമ്മൂക്ക ആ ചലഞ്ച് ഏറ്റെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഏതുതരം ഭാഷയും പിടിക്കുന്ന ഒരാളാണ് അദ്ദേഹം. വിചാരിച്ച പോലെ തന്നെ സംഭവിച്ചു.‘

മെല്ലെ മെല്ലെ തുടങ്ങി ഓടിക്കയറി നൂറ് ദിവസം പ്രദര്‍ശിപ്പിച്ചു. അങ്ങിനെ തന്നെയാണ് ഞങ്ങളും പ്രതീക്ഷിച്ചത്. രഞ്ജിത്ത് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ ...

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ വികസനത്തിന് 271 കോടി രുപയുടെ പദ്ധതി
ആകെ 271 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ...

ആണവപദ്ധതി നിർത്തിവെയ്ക്കണമെന്ന യു എസ് താക്കീതിന് മിസൈൽ ശേഖരം കാണിച്ച് ഇറാൻ്റെ മറുപടി
2020ലായിരുന്നു ഇറാന്‍ ആദ്യമായി തങ്ങളുടെ ഭൂഹര്‍ഭ മിസൈല്‍ കേന്ദ്രത്തെ പറ്റിയുള്ള വിവരങ്ങള്‍ ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് ...

100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായി ഇരിക്കാനാവില്ല, വിദ്വേഷ പരാമർശം നടത്തി യോഗി ആദിത്യനാഥ്
നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്ക് സുരക്ഷിതരായി ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ ...

മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം
മുംബൈ വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ...