റാമ്പിൽ ചുവടുവെച്ച് പാർവതിയും മാളവികയും, അഭിനന്ദനവുമായി ജയറാം

അഭിറാം മനോഹർ| Last Modified ബുധന്‍, 11 മെയ് 2022 (16:24 IST)
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന നായികാതാരമായിരുന്നു പാർവതി. നടൻ ജയറാമുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുന്ന താരം ഇപ്പോൾ ഫാഷൻ ലോകത്തേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണ്. കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്‌സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്‌ത്രങ്ങളുടെ ഫാഷൻ ഷോയിലാണ് പാർവതി പങ്കെടുത്തത്.

ഹാൻഡ്‌ലൂം കസവ് സാരിയിൽ അതിസുന്ദരിയായെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പാർവതിക്കൊപ്പം മകൾ മാളവികയും റാമ്പിൽ ചുവട് വെച്ചു. കസവിൽ തുന്നിയ സ്റ്റൈലിഷ് വേഷമാണ് മാളവിക ധരിച്ചിരുന്നത്.

ഇരുവരും റാമ്പിൽ ചുവട് വെച്ചതിന്റെ സന്തോഷം ജയറാം തന്നെയാണ് പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ടെന്നാണ് ഒരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ച് ജയറാം കുറിച്ചത്. സിനിമയിലേക്ക് പാർ‌വതി തിരിച്ചെത്തുമോ എന്നാണ് ചിത്രത്തിന് കീഴിൽ ആരാധകർ ചോദിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :