1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Onam fashion Onam new trend saritha jayasurya designstudio

ഓണം കളര്‍ ആക്കണ്ടേ ? ജയസൂര്യ റെഡി, ഭാര്യ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുമായി നടന്‍

saritha jayasurya designstudio
ഓണക്കാലം ഇങ്ങെത്തി പുതിയ ട്രെന്‍ഡ് മനസ്സിലാക്കി നിങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രം തിരയുകയാണോ നിങ്ങള്‍ ? ഇപ്പോഴിതാ ഭാര്യയായ സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ഓണക്കാലത്ത് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ജയസൂര്യ.
  
 
സരിത ജയസൂര്യ ഡിസൈന്‍ സ്റ്റുഡിയോ നിന്നുള്ള വസ്ത്രങ്ങളാണ് ജയസൂര്യ ധരിച്ചിരിക്കുന്നത്.ഷിമേഷ് എന്ന ഫോട്ടോഗ്രാഫറാണ് ജയസൂര്യയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
സരിത ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. 
 
 
 
അടുത്ത ലേഖനം
'ചിങ്ങമാസം ജീവിതത്തില്‍ ഐശ്വരം നിറയ്ക്കട്ടെ'; കുടുംബത്തോടൊപ്പം നടി ശരണ്യ മോഹന്‍