ഫഹദിന്റെ നായികയായി നസ്രിയ

അപർണ| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (11:42 IST)
നടൻ ഫഹദ് ഫാസിലുമായു‌ള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും തൽക്കാലം വിട്ടുനിൽക്കുകയായിരുന്നു നടി നസിം. ബംഗ്ലൂര്‍ ഡേയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലൂടെയാണ് നസ്രിയ തിരിച്ച് വരവ് നടത്തിയത്. അതിനുശേഷം ഫഹദിന്റെ വരത്തൻ എന്ന നിർമിച്ചതും നസ്രിയ ആണ്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിൽ ഫഹദിന്റെ നായികയായി എത്തുന്നത് നസ്രിയ ആണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഫഹദ് ഫാസില്‍. ‘ചിത്രത്തില്‍ എന്റെ നായിക നസ്രിയയാണ്. ട്രാന്‍സിന്റെ അടുത്ത ഷെഡ്യൂള്‍ ഡിസംബറില്‍ ആരംഭിക്കും ഫഹദ് വ്യക്തമാക്കി.

ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ ട്രാന്‍സ്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമയിലുണ്ട്. അമല്‍ നീരദാണ് ഛായാഗ്രഹണം .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :