aparna shaji|
Last Modified വെള്ളി, 20 ജനുവരി 2017 (11:17 IST)
തീയേറ്റര്‍ സമരം അവസാനിച്ചതിനുശേഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ. എന്നാൽ, ആദ്യ റെക്കോർഡിട്ടത് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ. റിലീസ് സെന്ററുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡുമായാണ് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എത്തിയത്. 337 തിയറ്ററുകളിലാണ് ചിത്രം ഇന്ന് സ്ക്രീനിലെത്തുന്നത്.
മോഹന്‍ലാലിന്റെ 150 കോടി കളക്ഷന്‍ നേടിയ ചിത്രമായ പുലിമുരുകന് 330 തീയേറ്ററുകളാണ് ഉണ്ടായിരുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ കൂടി വിജയമായാല്‍ മലയാളത്തില്‍ മോഹന്‍ലാലിന് ഹാട്രിക്ക് ഹിറ്റിനുള്ള അവസരമായിരിക്കും. ഈ വർഷം റിലീസ് ചെയ്തത് രണ്ട് ചിത്രങ്ങൾ മാത്രമാണ്. ഇതിൽ സ്ക്രീനുകളുടെ കാര്യത്തിൽ മോഹൻലാൽ റെക്കോർഡിട്ടു. ഇനി കളക്ഷന്റെ കാര്യത്തിൽ ആരായിരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.
വി ജെ ജെയിംസിന്റെ 'പ്രണയോപനിഷത്ത്' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എം.സിന്ധുരാജിന്റേതാണ്. ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയായി മോഹന്‍ലാലും ഭാര്യ ആനി എന്ന കഥാപാത്രമായി മീനയും എത്തുന്നു. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിച്ചെത്തുന്ന ചിത്രവുമാണ് 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍'. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മ്മാണം.