തിരുവനന്തപുരം|
jibin|
Last Modified ഞായര്‍, 8 ജനുവരി 2017 (10:32 IST)
വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന രണ്ടാമൂഴം ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി നടന്‍ മോഹന്‍ലാല്‍. എംടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ തനിക്ക് ലഭിച്ചു കഴിഞ്ഞു. ഏകദേശം
600 കോടി രൂപ മുതല്‍ മുടക്കിയാകും ചിത്രം നിര്‍മിക്കുകയെന്നും താരം പറഞ്ഞു.
രണ്ടാമൂഴത്തിന്റെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്‍ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക. മുതല്‍ മുടക്ക് ഇത്രയധികമായതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍
അഭിനയത്തില്‍ നിന്നും വിരമിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മനോരമ ന്യൂസിന്റെ ന്യൂസ് മേക്കര്‍ പരിപാടിയി മോഹന്‍ലാല്‍ വ്യക്തമാക്കി.
വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്‍തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ രംഗത്തെത്തിയത്.