തമിഴ് സൂപ്പർസ്റ്റാറിനൊപ്പം മമ്മൂട്ടി! മറ്റൊരു പ്രേമം?

ചിമ്പു ചിത്രത്തിൽ അതിഥിയായി മമ്മൂട്ടി! ഇത് പ്രേമം പോലൊരു ഹിറ്റാകുമോ?

aparna shaji| Last Modified വ്യാഴം, 12 ജനുവരി 2017 (11:38 IST)
നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത പ്രേമം മാലയാളക്കരയെ മാത്രമല്ല, തമിഴകത്തേയും കോരിത്തരിപ്പി‌ച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം തമിഴിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അല്‍ഫോണ്‍സ് കൈ കോര്‍ക്കുന്നതായ വാര്‍ത്തകളും അതിനൊപ്പം വന്നു. അല്‍ഫോണ്‍സ് ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചിമ്പുവാണ് ചിത്രത്തിലെ നായകൻ. ചിമ്പുവിനൊപ്പം മമ്മൂട്ടി ഇതാദ്യമായാണ് എത്തുന്നത്. അതിഥി വേഷമാണെങ്കിലും കഥയില്‍ വളരെ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണത്രെ മമ്മൂട്ടിയുടേത്.

നാല് ഭാഷകളിലായൊരുക്കുന്ന ചിത്രമാണിതെന്നാണ് വിവരം. തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റായിരിയ്ക്കും എന്നുമാണ് കേള്‍ക്കുന്നത്. പ്രേമം പോലൊരു സൂപ്പർ ഹിറ്റാകുമോ ചിത്രം എന്നാണ് ആരാധകർ ചോദിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :