aparna shaji|
Last Modified ഞായര്‍, 5 ഫെബ്രുവരി 2017 (11:10 IST)
മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കർ ദ റാസ്കൽ. ചിത്രത്തിലെ ഒരു കുഞ്ഞു രംഗത്ത് മമ്മൂട്ടിയുടെ അഭിനയം കണ്ട് കരഞ്ഞു പോയെന്ന് സംവിധായകൻ പറയുന്നു. നയന്‍താരയും മമ്മൂട്ടിയുമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പ്രേക്ഷക പ്രീതിയും സാമ്പത്തിക വിജയവും നേടിയ ചിത്രത്തില്‍ മാസ്റ്റര്‍ സനൂപും ബേബി അനിഘയും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കാറിലിരുന്ന് ആദി (സനൂപ് സന്തോഷ്) ശിവാനിയുടെ അമ്മ ഹിമയെ (നയന്‍താര) കുറിച്ച് അച്ഛന്‍ ഭാസ്‌ക്കറിനോട് (മമ്മൂട്ടി) പറയുന്നതാണ് രംഗം. എന്തൊരു ലൗവ്വിങാണ്.. എന്തൊരു കെയറിങ്ങാണ്.. എന്തൊരു സോഫ്റ്റ് നേച്ചറാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ആദി ചോദിയ്ക്കും, 'ഇതുപോലെ തന്നെയായിരിക്കും അല്ലേ എന്റെ അമ്മയും' എന്ന്.
മകന്‍ ആദി പറയുന്നതെല്ലാം ഭാസ്‌ക്കര്‍ വളരെ കൂളായിട്ട് കേട്ടുകൊണ്ടിരിയ്ക്കുകയായിരിക്കും. പെട്ടന്ന് അമ്മയെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് ഒരു ഭാവം വന്നു. തിരക്കഥയില്‍ 'ആ' എന്ന് പറയുന്നത് മാത്രമേ എഴുതിയിട്ടുള്ളൂ. എന്നാല്‍ 'ആ' എന്ന് പെട്ടന്ന് പറയാതെ, അയാളുടെ മുഖഭാവമങ്ങ് മാറും.. ഭാര്യയുടെ ഓര്‍മയിലേക്ക് പോകും. അത് കണ്ട് നിന്ന എന്റെ കണ്ണ് നിറഞ്ഞുപോയി എന്നാണ് സംവിധായകന്‍ സിദ്ധിഖ് പറഞ്ഞത്.
അതാണ് നടന്‍ എന്ന് പറയുന്നത്. നമ്മള്‍ ആ സന്ദര്‍ഭത്തെ കുറിച്ച് മാത്രം പറഞ്ഞാല്‍ മതി. അത്രയേറെ ടൈമിങോടെയും പെര്‍ഫക്ഷനോടെയും മമ്മൂക്ക ആ രംഗം ചെയ്തത്. കട്ട് പറഞ്ഞിട്ടും എന്റെ കണ്ണ് നിറഞ്ഞുപോയി. അത്രയും ഇമോഷണലായിരുന്നു ആ ഒരു കുഞ്ഞു രംഗം.- സിദ്ധിഖ് പറഞ്ഞു.