Last Modified വ്യാഴം, 4 ഏപ്രില്‍ 2019 (13:14 IST)
അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. ജൂണിൽ ചിത്രം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂരിലും കാസര്‍ഗോഡിലും വയനാട്ടിലും ഛത്തീസ്ഗഡിലുമായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
ഛത്തീസ്ഘഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന സബ് ഇന്‍സ്‌പെക്റ്റര്‍ മണിയായാണ് മമ്മൂട്ടി എത്തുന്നത്. ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ക്യാമറ ചലിപ്പിക്കുന്നത്.
ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്. പവര്‍ പാക്ഡ് ആക്ഷന്‍ സീക്വന്‍സുകള്‍ ‘ഉണ്ട’യിലും പ്രതീക്ഷിക്കാമെന്ന് സാരം.
പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.