രേണുക വേണു|
Last Modified ബുധന്‍, 25 ജനുവരി 2023 (10:32 IST)
മമ്മൂട്ടിയുടെ 421-ാം സിനിമയുടെ പേര് കേട്ട് ത്രില്ലിലാണ് ആരാധകര്‍. 'കണ്ണൂര്‍ സ്‌ക്വാഡ്' എന്നാണ് ചിത്രത്തിന്റെ പേര്. ട്രാവല്‍ ഴോണറിലുള്ള ചിത്രമാണിതെന്നാണ് സൂചന. മമ്മൂട്ടി കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കാണാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്.
നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. അടുത്തതായി മമ്മൂട്ടി ഈ ചിത്രത്തിലാണ് അഭിനയിക്കുക. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സംഗീതം ശ്യാം പുഷ്‌കരന്റേതാണ്.