എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ: വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

Last Modified തിങ്കള്‍, 28 ജനുവരി 2019 (18:09 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസിനൊരുങ്ങുകയാണ്. ഫെബ്രുവരി ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രം പ്രേക്ഷകന്റെ ഉള്ളുലയ്ക്കുകയാണ്. സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരും ചിത്രത്തെ നെഞ്ചോട് ചേർത്തു കഴിഞ്ഞു.

പേരന്‍പ് എന്ന ചിത്രം മമ്മൂട്ടി പ്രതിഫലം വാങ്ങാതെ ചെയ്ത പടമാണെന്ന് ഒരിക്കല്‍ നിര്‍മ്മാതാവ് തേനപ്പന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി മമ്മൂക്കയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ആശ്ചര്യത്തോടെ അവതാരിക മമ്മൂട്ടിയോട് ഈ ചോദ്യം ചോദിച്ചത്.

കാശ് വാങ്ങാത്തിന് പിന്നിലുള്ള വിശ്വാസം എന്താണ് സാർ എന്നാണ് അവതാരകയുടെ ചോദ്യം. ഒട്ടും ആലോചിക്കാതെ തന്നെ താരത്തിന്റെ മറുപടിയും വന്നു. എല്ലാ പടവും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്ന്. മമ്മൂട്ടിയുടെ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :