ടൊവിനോയോട് ക്ഷമ പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

ചെറിയ കാര്യങ്ങള്‍ക്ക് ടൊവിനോ പിണങ്ങുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍

നിഹാരിക കെ.എസ്| Last Modified വെള്ളി, 31 ജനുവരി 2025 (13:25 IST)
താനും ടൊവിനോ തോമസും ചെറിയ പിണക്കത്തിലാണെന്ന് തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ വിജയാഘോഷവേളയിലാണ് ലിസ്റ്റിന്‍ ഇക്കാര്യം പറഞ്ഞത്. സിനിമ മറ്റ് ഭാഷകളിലും വലിയ രീതിയില്‍ പ്രമോട്ട് ചെയ്യണമെന്നും റിലീസ് ചെയ്യണമെന്നും ടൊവിനോ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതിസന്ധികളാല്‍ നടക്കാതെ പോയി. ഈ വിഷയത്തില്‍ ടൊവിനോയ്ക്ക് തന്നോട് പിണക്കമുണ്ടായെന്നും താന്‍ ക്ഷമ ചോദിച്ചെന്നുമാണ് ലിസ്റ്റിന്‍ പറയുന്നത്.

സിനിമകള്‍ ആകുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ എപ്പോഴും സ്വാഭാവികമാണ്. ഞാനും ടൊവിയും ഇപ്പോള്‍ ചെറിയ പിണക്കത്തിലാണ്. ചെറിയ ചെറിയ കുട്ടി കാര്യങ്ങള്‍ക്ക് ചിലപ്പോള്‍ ടൊവി പിണങ്ങും. സിനിമയോട് അത്രയും പാഷന്‍ ഉള്ള ഒരാളാണ് ടോവി. ഒരു ഈഗോയും നോക്കാതെ പെരുമാറുന്ന ആളാണ്. എന്റെ കുട്ടിയുടെ ഒരു പരിപാടിക്ക് വിളിച്ചപ്പോള്‍ വൈകിട്ട് 7 മണിക്ക് നടക്കുന്ന പരിപാടിക്ക് അഞ്ച് മണി ആയപ്പോള്‍ വിളിച്ചപ്പോള്‍ വന്ന ആളാണ്.

ഉച്ചയ്ക്ക് എന്റെ സിഫാ എന്ന് സ്‌കൂളിന്റെ പ്രോഗ്രാം നടന്നപ്പോള്‍ ഒരു മണിക്ക് നടക്കുന്ന പരിപാടിക്ക് 12.30ക്ക് വിളിച്ചപ്പോള്‍ വന്ന ഒരാളാണ് ടൊവിനോ. അതുകൊണ്ടിട്ട് ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം സിനിമയ്ക്കുള്ളില്‍ മാത്രമാണെന്ന് ഞാന്‍ ടൊവിനോയോട് വീണ്ടും പറയുകയാണ്. ഞാന്‍ ഇത് എന്തുകൊണ്ടാണ് ഷെയര്‍ ചെയ്യുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവര്‍ക്കും എല്ലാം ഭയങ്കര ആഗ്രഹങ്ങളുണ്ട്.

എന്റെ ഒരു സിനിമ ഏറ്റവും ബെസ്റ്റ് ആക്കാനേ ഞാന്‍ നോക്കുകയുള്ളൂ. നമ്മുടെ ഒരു സിനിമ പല ഭാഷകളില്‍ പലതായി ഭയങ്കര പബ്ലിസിറ്റിയോട് കൂടി വേറെ ലെവലില്‍ വരണമെന്നുണ്ടായിരുന്നു. അത് അങ്ങനെ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്നെക്കൊണ്ട് ചിലപ്പോള്‍ അത്രയും എത്തിക്കാന്‍ സാധിച്ചു കാണില്ല. അത് അങ്ങനെ ആണെങ്കില്‍ ടൊവിനോട് ഞാന്‍ സോറി പറയുകയാണ്, ഒന്നും തോന്നരുത്.

അത്രയും ആഗ്രഹമുള്ള ആളാണ് ടോവി. വ്യത്യസ്തമായ റോളുകള്‍ ആണ് ചെയ്തത്. ടൊവി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ടൊവിനോ അല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരു 175-200 ദിവസം ആയി പോകുമായിരുന്നു എന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമുണ്ട്. അതുകൊണ്ട് ആ ഒരു നന്ദിയും ടൊവിനോയോട് ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുകയാണ് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ...

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി
മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി. ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ ...

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍
ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് വടകര ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി
ഐബി ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ...

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി
എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. പാലോട് എഫ്എച്ച്‌സിയിലെ ...

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു