അപർണ|
Last Modified ചൊവ്വ, 7 ഓഗസ്റ്റ് 2018 (11:06 IST)
സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. ചിത്രത്തിൽ ലാലു അലക്സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്. കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്കിടെയായിരുന്നു രസകരമായ നിമിഷം അരങ്ങേറിയത്.
ലാലു അലക്സിന്റെ വാക്കുകളിലൂടെ:
മഹാനടൻ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോൾ എന്ന സിനിമയിൽ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം.
ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് ഞാൻ എത്തുന്നത്. ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോൾ ഞാൻ ജോഷി സാറിനോട് ചോദിച്ചു, ‘സാർ, സംഘം എന്ന സിനിമയിൽ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാൾ പ്രായം കൂടുതൽ ഉണ്ടായിരുന്നോ?’
അതാണ് ഡെഡിക്കേഷൻ. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയാം, ഒരു നടൻ, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടംകൊണ്ട് അദ്ദേഹം പറഞ്ഞു, ‘അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്.’ പിന്നീട് അത് മാധ്യമങ്ങളിൽ വന്നപ്പോൾ തമാശ ആയി. മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്നായി അത്. അഭിനയം എന്നുള്ള വാക്ക് വിട്ടുപോയി.
എന്നുപറഞ്ഞ പോലെ ആ വലിയ കലാകാരന്റെ കൂടെ കുറേ വർഷമായി ഒന്നിച്ച് ഉണ്ട്. എന്നെ എടാ എന്ന് വിളിക്കുകയും എനിക്ക് എടാ എന്നുവിളിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയതും വലിയൊരു സന്തോഷമായി ഞാൻ നിങ്ങൾക്ക് മുന്നിൽ പറയുന്നു.