ഇനിയും കാത്തിരിക്കേണ്ടി വരും, 'മെറി ക്രിസ്മസ്' റിലീസ് വൈകാന്‍ സാധ്യത

കെ ആര്‍ അനൂപ്| Last Modified ശനി, 29 ഒക്‌ടോബര്‍ 2022 (14:54 IST)
കത്രീന കൈഫും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളാക്കുന്ന പുതിയ ബോളിവുഡ് ചിത്രമാണ് 'മെറി ക്രിസ്മസ്'. സിനിമയുടെ റിലീസ് വൈകാന്‍ സാധ്യത.

2023ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ വിവരം.ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്മി, രാധിക ശരത്കുമാര്‍, കവിന്‍ ജയ് ബാബു, ഷണ്‍മുഖരാജന്‍ തുടങ്ങിയ താരനിര അണിനിരക്കുന്നു.

മധു നീലകണ്ഠന്‍ ഛായാഗ്രാഹണവും പൂജ എഡിറ്റിംഗും നിര്‍വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :