വിവാദമായ ആ ലിപ് ലോക്ക് ചുംബനം വന്നവഴി, താരങ്ങൾക്കെതിരെ ആരാധകർ
സൂര്യ സയാമീസ് ഇരട്ടയായി അഭിനയിച്ച മാട്രാൻ എന്ന സിനിമയിലെ ലിപ് ലോക്ക് ചുംബനം തട്ടിപ്പെന്ന് തെളിഞ്ഞു. കാജൽ അഗർവാളും സൂര്യയും ആയിരുന്നു കഥാപാത്രങ്ങൾ. ഇരുവരുടെയും ലിപ് ലോക്ക് സീൻ ആരാധകർ ആവേശത്തോടെയായിരുന്നു കണ്ടത്.
aparna shaji|
Last Modified ശനി, 25 ജൂണ്‍ 2016 (13:32 IST)
സൂര്യ സയാമീസ് ഇരട്ടയായി അഭിനയിച്ച മാട്രാൻ എന്ന സിനിമയിലെ ലിപ് ലോക്ക് ചുംബനം തട്ടിപ്പെന്ന് തെളിഞ്ഞു. കാജൽ അഗർവാളും സൂര്യയും ആയിരുന്നു കഥാപാത്രങ്ങൾ. ഇരുവരുടെയും ലിപ് ലോക്ക് സീൻ ആരാധകർ ആവേശത്തോടെയായിരുന്നു കണ്ടത്.
എന്നാൽ, ക്രോമ സ്ക്രീൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. 2012ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മേക്കിങ് വീഡിയോ വന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്. സ്ക്രീനിൽ കണ്ട ചൂടൻ ചുംബന രംഗം തട്ടിപ്പാണെന്ന് തെളിഞ്ഞതിൽ ആരാധകർ താരങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
വിഷ്വൽ എഫക്ടിന്റെ സഹായത്തോടെ ദൃശ്യമികവ് പകർന്ന സിനിമ വൻവിജയമായിരുന്നു. സ്റ്റുഡിയോയിൽ വെവ്വേറെ ചിത്രീകരിച്ച സീനുകൾ വി എഫിന്റെ സഹായത്തോടെ ഒന്നിപ്പിക്കുകയാണ്. ഇതാദ്യമായിട്ടായിരിക്കും ചുംബനം ക്രോമോയിൽ ചിത്രീകരിക്കുന്നത്.