അന്ന് ദിവ്യ ദർശിനിയോട് മോശമായി പെരുമാറിയത് നയൻതാരയോ?

അടുത്തിടെ മൂക്കുത്തി അമ്മൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പോയ നയൻതാര മുതിർന്ന നടി മീനയെ അവഗണിച്ചു എന്നും മൈന്റ് ചെയ്തില്ല എന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു

നിഹാരിക കെ.എസ്| Last Updated: തിങ്കള്‍, 17 മാര്‍ച്ച് 2025 (09:44 IST)
എന്ത് ചെയ്താലും വിവാദമാകാറുണ്ട്. നടിയുടെ വളർച്ച മറ്റ് പല താരങ്ങളുടെ ആരാധകരെ ചൊടിപ്പിക്കാറുണ്ട്. നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാത്ത ധൈര്യമുള്ള സ്ത്രീയാണ് നയൻതാര. അതുകൊണ്ട് തന്നെ നടിക്കെതിരെ നിരവധി അപവാദ പ്രചാരണങ്ങൾ നടക്കാറുണ്ട്. നയൻതാര ചിരിച്ചില്ല, ജാഡയാണ്, അവരോട് വഴക്കാണ്, അഹങ്കാരമാണ്, മറ്റുള്ളവരോട് മോശമായി പെരുമാറി എന്നൊക്കെയുള്ള തരത്തിലാണ് സോഷ്യൽ മീഡിയ സംസാരം.

അടുത്തിടെ എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പോയ നയൻതാര മുതിർന്ന നടി മീനയെ അവഗണിച്ചു എന്നും മൈന്റ് ചെയ്തില്ല എന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പം, പുതിയ ഒരു ആരോപണം കൂടി ഉയർന്നിരിക്കുകയാണ്. ഒരു വർഷം മുൻപ് ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡിഡി എന്നറിയപ്പെടുന്ന തമിഴിലെ പ്രമുഖ അവതാരക ദിവ്യദർശിനി നീലകണ്ഠൻ തന്നെ അപമാനിച്ച ഒരു നടിയെ കുറിച്ച് സംസാരിച്ചിരുന്നു. ആ നടി നയന്താരയാണെന്നാണ് ഇപ്പോൾ വിമർശകരുടെ കണ്ടെത്തൽ.

ഒരിക്കൽ താൻ ഹോസ്റ്റ് ചെയ്ത ഷോയിൽ അതിഥിയായി ഒരു നടി വന്നിരുന്നു. അവർ അല്പം വൈകിയാണ് എത്തിയത്, അതിന് മുൻപ് ഞങ്ങൾ ഒരു സെഗ്മെന്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. അടുത്ത സെഗ്മെന്റിന്റെ സമയം ആയപ്പോഴേക്കും അവരെത്തി, വന്ന ഉടനെ അവർ എന്നെ നോക്കി. എന്റെയും അവരുടെയും ഡ്രസ്സിങ് ഏകദേശം ഒരേ പോലെയായിരുന്നു. അത് കണ്ട് ആ നടി, നിങ്ങൾക്ക് എന്തുകൊണ്ട് ഈ ഡ്രസ്സ് മാറ്റിക്കൂട എന്ന് ചോദിച്ചു. ആ നിമിഷം എന്റെ കോൺഫിഡന്റ് മുഴുവൻ പോയി. മാം ഞാൻ ധരിച്ചു വന്ന വേഷം അല്ലാതെ മറ്റൊന്ന് ഞാൻ കരുതിയിട്ടില്ല എന്നവരോട് പറഞ്ഞു. മറ്റൊരു ഡ്രസ്സ് കൊണ്ടുവന്ന് മാറ്റാനുള്ള സമയം ഇല്ല എന്ന് പ്രോഗ്രാം ഡയരക്ടർ പറഞ്ഞത് അനുസരിച്ച് ആ ഡ്രസ്സിൽ തന്നെയാണ് ഞാൻ ഷോ ചെയ്തത്. അത് എനിക്കൊരു നെഗറ്റീവ് അനുഭവമായിരുന്നുവെങ്കിലും, ഷോയിൽ ഞാൻ അത് പ്രകടിപ്പിച്ചിട്ടില്ല- എന്നാണ് ദിവ്യ ദർശിനി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് നയൻതാരയാണ് ആ നടി എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നത്. ഒരു ഷോയിൽ നയനും ഡിഡിയും ഒരേ പോലെയുള്ള സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയും അതിനൊപ്പം വൈറലാവുന്നുണ്ട്. എന്നാൽ ഡിഡി സംസാരിക്കുന്നത് നയൻതാരയെ കുറിച്ച് അല്ല എന്ന് പലരും ചോദിക്കാട്ടുന്നുണ്ട്. ഒരു ചോദ്യത്തിന് നയൻതാര എന്ന വ്യക്തിയോടുള്ള ഇഷ്ടത്തെ കുറിച്ചും അവരുടെ നേട്ടത്തെ കുറിച്ചുമെല്ലാം ഡിഡി വളരെ അഭിമാനത്തോടെ സംസാരിക്കുന്നുണ്ട്.

നയൻതാരയെ തുടക്ക കാലത്ത് സൂപ്പർ ലേഡി എന്ന് വിളിച്ചത് ഡിഡിയാണ്. അവിടെ വരെ എത്താൻ നയൻതാര ചെയ്തതും, ഇപ്പോൾ അവർ ആ പദവിയ്ക്ക് ഏറ്റവും അനിയോജ്യയാവുന്നതിനും കാരണം അവരുടെ കഷ്ടപ്പാടും നേട്ടവും തന്നെയാണ്. അതിലൊന്നും നമുക്ക് യാതൊരു പങ്കും ഇല്ല എന്നാണ് ഡിഡി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് ...

നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് 12കാരി; കാരണം മാതാപിതാക്കളില്ലാത്ത തന്നോടുള്ള സ്‌നേഹം കുറയുമോന്ന് ഭയന്ന്
കണ്ണൂരില്‍ നാലുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് 12 വയസ്സുകാരി. ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ ...

ഇനിയുണ്ടാവരുത് വന്ദന: വനിതാ ഡോക്ടര്‍മാര്‍ക്ക് കരുത്താവാന്‍ 'നിര്‍ഭയ'
തിരുവനന്തപുരം: തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാന്‍ ...

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ...

തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
തെക്കന്‍ ജില്ലകളില്‍ വൈകുന്നേരം ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് ...

ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍ക്കുലര്‍ സര്‍വീസ് ബുധനാഴ്ച മുതൽ
62 ദിവസം മുമ്പ് വിവിധ റൂട്ടുകളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളില്‍ ഇതുവരെ ഒന്നര ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി ...

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ...