നിഹാരിക കെ.എസ്|
Last Modified ശനി, 22 മാര്‍ച്ച് 2025 (09:28 IST)
നടന്മാർക്ക് വൻ തുക പ്രതിഫലമായി നൽകുമ്പോഴും നടിമാർക്ക് അത്രയും ലഭിക്കാറില്ല. അതാത് ഇൻഡസ്ട്രികളിൽ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന നടിമാർ ദീപിക പദുക്കോൺ, നയൻതാര, മഞ്ജു വാര്യർ, സായ് പല്ലവി തുടങ്ങിയവരാണ്. ഇപ്പോഴിതാ, ഈ നടിമാരെയൊക്കെ പിന്തള്ളി ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
ആറ് വര്‍ഷത്തിന് ശേഷമാണ് പ്രിയങ്ക ഇന്ത്യന്‍ സിനിമയിലേക്ക് റീ എന്‍ട്രി നടത്തുന്നത്. എസ്എസ് രാജമൗലി-മഹേഷ് ബാബു ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിനായാണ് പ്രിയങ്ക 30 കോടി രൂപ പ്രതിഫലമായി വാങ്ങുന്നത്. തന്റെ പ്രതാപ കാലത്ത് പോലും തിയേറ്ററിൽ റിലീസ് ആകുന്ന ഒരു സിനിമയ്ക്കായി പ്രിയങ്ക ഇത്രയും വലിയ തുക വാങ്ങിയിട്ടില്ല.
ഇതിനു മുൻപ് ആമസോണ്‍ പ്രൈം വീഡിയോ ഷോ ആയ ‘സിറ്റാഡലി’നായി 41 കോടിയോളം രൂപയാണ് താരം പ്രതിഫലമായി വാങ്ങിയത്. 30 കോടി എന്ന കൂറ്റന്‍ പ്രതിഫലത്തോടെ ദീപിക ‘കല്‍ക്കി’യ്ക്കായി വാങ്ങിയ 20 കോടിയുടെ റെക്കോര്‍ഡ് ആണ് തകര്‍ന്നത്. ആലിയ 15 കോടി വീതമാണ് വാങ്ങുന്നത്. കരീന, കത്രീന, കിയാര, നയന്‍താര, സാമന്ത, സായ് പല്ലവി, രശ്‌മിക മന്ദാന എന്നിവര്‍ 10 കോടി മുതല്‍ മുകളിലേക്കാണ് പ്രതിഫലം വാങ്ങുന്നത്.