അടിക്കുത്തരം മുറിപ്പത്തൽ: അർജ്ജുന് മറുപടിയുമായി ഫുക്രു

അഭിറാം മനോഹർ| Last Modified ശനി, 16 മെയ് 2020 (13:29 IST)
അടുത്തിടെ ഓൺലൈൻ ലോകത്ത് തരംഗം സൃഷ്ടിച്ച വ്യക്തിയാണ് യുവ യൂട്യൂബറായ അർജ്ജുൻ. ടിക്‌ടോക് വീഡിയോകളുടെ റിയാക്‌ഷനുകൾ ചെയ്‌താണ് അർജുൻ ഓൺലൈൻ രംഗത്ത് താരമായത്. വെറും രണ്ടാഴ്ച്ചക്കുള്ളിലാണ് അർജുൻ യൂട്യൂബിൽ സ‌ബ്‌സ്‌ക്രൈബർമാരുടെ എണത്തിൽ റെക്കോഡിട്ടത്.

ടിക്‌ടോക്കിൽ ഏറെ ഫോളോവേഴ്‌സുള്ള പലരും അർജ്ജുന്റെ റോസ്റ്റിംഗിന് വിധേയരായിരുന്നു. ബിഗ്‌ബോസ് താരമായ ഫുക്രുവിനെയും റോസ്റ്റ് ചെയ്‌തിരുന്നു.ഇപ്പോഴിതാ അതിനുള്ള തന്‍റെ പ്രതികരണം ഒരു വീഡിയോയിലൂടെത്തന്നെ നല്‍കിയിരിക്കുകയാണ് ഫുക്രു.

അർജ്ജുൻ ചെയ്യുന്നതിന് സമാനമായി ഒരു ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുകയാണ് ഫുക്രു. കൂടാതെ അര്‍ജ്ജുന്‍റെ അവതരണത്തില്‍ നെഗറ്റീവ് എന്ന് തോന്നിയ കാര്യങ്ങളും ഫുക്രു പറഞ്ഞു.ഒരു റിയാക്ഷന്‍ വീഡിയോയില്‍ അര്‍ജ്ജുന്‍ തന്‍റെ കൈയ്യിലുള്ള പാവയോട് സംസാരിക്കുന്നുണ്ട്.ഇത് കണൂമ്പോൾ മറ്റൊരാളെയാണ് ഓർമ വരുന്നതെന്ന് രജിത് കുമാറിനെ സൂചിപ്പിച്ച് ഫുക്രു പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :