എന്റെ ശരീരം എന്റെ അവകാശമാണ്, ഹനു‌മാൻ പറയുന്നു ' ഐ ആം ഗേ'; പ്രദർശനാനുമതി തടയാൻ ഇതിൽ കൂടുതൽ എന്ത് വേണം

'കാ ബോഡിസ്കേപ്സി'നെതിരെ നിലപാടിലുറച്ച് കേന്ദ്രം

aparna shaji| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (13:51 IST)
സ്ത്രീകളെ അധിക്ഷേപിക്കുകയും ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിന് ഐ എഫ് എഫ് കെയിൽ വിലക്ക്?. നേരത്തേ ഇതേ കാരണം പറഞ്ഞ് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി വിധിയിലൂടെ അനുമതി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഹൈക്കോടതി വിധി ഫെസ്റ്റിവലിനെ ബാധിക്കില്ലെന്ന് പറഞ്ഞാണ് നടപടി. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് സെൻസർ ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശമുണ്ടെന്നും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായെന്നാണ് വിശദീകരണം. ചിത്രത്തിന്റെ ഉളളടക്കം അശ്ലീലം നിറഞ്ഞതാണെന്നും റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദു ദൈവമായ ഹനുമാൻ 'ഐ ആം ഗേ' എന്നു പേരു‌ള്ള പുസ്തകകെട്ടുകളുമായി പറക്കുന്ന രംഗം ടീസറിൽ ഉണ്ട്. ഇതും കേന്ദ്രത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :