Rijisha M.|
Last Updated:
ബുധന്‍, 27 ജൂണ്‍ 2018 (12:10 IST)
അതുൽ മഞ്ജരേക്കറിന്റെ സംവിധാനത്തിൽ ഐശ്വര്യ റായ്, അനിൽ കപൂർ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഫന്നെ ഖാൻ ടീസർ പുറത്തിറങ്ങി. കുറച്ച് നാളുകളിലെ ഇടവേളയ്‌ക്ക് ശേഷമാണ് ഐശ്വര്യ മടങ്ങിയെത്തുന്നത്.
വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ബെൽജിയം ചിത്രം എവരിബഡി ഫെയ്മസിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാൻ. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം തിരു. ചിത്രം ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും.